കരുനാഗപ്പള്ളിയില്‍ മിനിലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി. 94,410 പായ്‌ക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. ചകിരിച്ചോർ നിറച്ച ചാക്കുകൾക്ക് അടിയിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
വെള്ളി രാത്രി 11.30ന് ദേശീയപാതയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കരുനാഗപ്പള്ളി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷന് സമീപം സംശയാസ്പദമായി തോന്നിയ ലോറി നിർത്താൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നിർത്താതെപോയ ലോറിയെ പൊലീസ് പിന്തുടർന്നതോടെ കരോട്ട് ജങ്‌ഷനിൽ വാഹനം നിർത്തി ഡ്രൈവറും മറ്റൊരാളും ഇറങ്ങിയോടി. ലോറി പരിശോധിച്ചപ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. മിനിലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
ലോറി മൂവാറ്റുപുഴ സ്വദേശിയുടേതാണെന്ന് വ്യക്തമായി. ഇയാളെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. എസിപി വി എസ് പ്രദീപ് കുമാർ, എസ്എച്ച്ഒ വി ബിജു എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ രാധാകൃഷ്ണപിള്ള, എഎസ്ഐ നിസാമുദീൻ, സിപിഒമാരായ വിശാഖ്, ഹാഷിം, എസ്‌സിപിഒ രാജീവ് എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടിച്ചെടുത്തത്.
English Summary;50 lakh worth of banned tobacco products seized in Kollam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.