
മഹാരാഷ്ട്രയിലെ വനമേഖലകളിൽ നിന്നും ജനവാസ മേഖലകളിൽ നിന്നും പിടികൂടിയ 50 പുള്ളിപ്പുലികളെ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഫൗണ്ടേഷന്റെ വന്താര വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. പുള്ളിപ്പുലികളുടെ സംരക്ഷണം ശക്തമാക്കുന്നതിനൊപ്പം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന മനുഷ്യ‑മൃഗ സംഘർഷത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നാണ് മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി ഗണേഷ് നായിക്ക് വിശദീകരിച്ചത്.
മന്ത്രി ഗണേഷ് നായിക്കും വന്താര മാനേജ്മെന്റും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് വനംവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുള്ളിപ്പുലികളെ എന്ന് മാറ്റണം എന്നതുൾപ്പെടെയുള്ള കൈമാറ്റ നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വനംവകുപ്പും വന്താര അധികൃതരും ചേർന്ന് ഉടൻ തീരുമാനിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള വന്താരയിലേക്ക് മാറ്റുന്നതിലൂടെ ഈ വന്യമൃഗങ്ങൾക്ക് മികച്ച പരിചരണവും സുരക്ഷിതത്വവും ഉറപ്പാക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.