9 January 2026, Friday

Related news

January 9, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

വെനസ്വേലയിൽ നിന്ന് 50 ദശലക്ഷം ബാരൽ എണ്ണ യുഎസിലേക്ക്; പ്രഖ്യാപനവുമായി ട്രംപ്

Janayugom Webdesk
വാഷിംഗ്ടൺ
January 7, 2026 10:14 am

വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. വെനസ്വേലയിലെ ‘ഇടക്കാല അധികൃതർ’ 30 മുതൽ 50 ദശലക്ഷം ബാരൽ വരെ ഉയർന്ന ഗുണമേന്മയുള്ള ക്രൂഡ് ഓയിൽ വിപണി വിലയ്ക്ക് അമേരിക്കയ്ക്ക് നൽകുമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിനോട് ഈ പദ്ധതി ഉടനടി നടപ്പിലാക്കാൻ ട്രംപ് നിർദ്ദേശിച്ചു. സംഭരണ കപ്പലുകൾ വഴി ഈ എണ്ണ നേരിട്ട് അമേരിക്കയിലെത്തിക്കും. എണ്ണ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം പ്രസിഡന്റ് എന്ന നിലയിൽ തന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും, ഇത് വെനസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച എക്സോൺ, ഷെവ്‌റോൺ തുടങ്ങിയ പ്രമുഖ എണ്ണ കമ്പനികളുടെ മേധാവികളുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.