26 December 2024, Thursday
KSFE Galaxy Chits Banner 2

50 മെഡിക്കല്‍ കോളജുകള്‍: കേരളം വീണ്ടും തഴയപ്പെട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
June 8, 2023 11:29 pm

രാജ്യത്ത് ഈവര്‍ഷം 50 പുതിയ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കാന്‍ തീരുമാനം. ഇതോടെ ആകെ 702 മെഡിക്കൽ കോളജുകളും ഒരു ലക്ഷത്തിലധികം മെഡിക്കൽ സീറ്റുകളുമാകും. കേരളത്തിന് ഒറ്റ മെഡിക്കൽ കോളജ് പോലും അനുവദിച്ചിട്ടില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം തള്ളിക്കളഞ്ഞു.

മിക്ക സംസ്ഥാനങ്ങള്‍ക്കും കോളജ് ലഭിച്ചപ്പോള്‍ കേരളത്തിന് വീണ്ടും കേന്ദ്ര അവഗണയുടെ തിക്തഫലം. തെലങ്കാന, രാജസ്ഥാന്‍, തമിഴ‌്നാട്, ഒഡിഷ, ആന്ധ്രാപ്രദേശ്, നാഗാലാന്റ്, മഹാരാഷ്ട്ര, അസം, കര്‍ണാടക, ഗുജറാത്ത്, ഹരിയാന, ജമ്മുകശ്മീര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചിരിക്കുന്നത്.

30 മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ മേഖലയിലും 20 എണ്ണം സ്വകാര്യമേഖലയിലും ആവും വരിക. കൂടാതെ 8,195 മെഡിക്കല്‍ സീറ്റുകളും അനുവദിച്ചിട്ടുണ്ട്. നേരത്തെ ഏതാനും നാള്‍ മുമ്പ് നഴ്സിങ് കോളജുകള്‍ അനുവദിച്ചപ്പോഴും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ഒരു കോളജും അനുവദിച്ചിരുന്നില്ല.

തെലങ്കാനയിൽ 12, ആന്ധ്രാ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അഞ്ച്, മഹാരാഷ്ട്രയിൽ നാല്, അസം, ഗുജറാത്ത്, കർണാടക, തമി‌ഴ‌്നാട് എന്നിവിടങ്ങളിൽ മൂന്ന്, ഹരിയാന, ജമ്മു കശ്മീർ, ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിൽ രണ്ട്, മധ്യപ്രദേശ്, നാഗലാൻഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒന്നും വീതം മെഡിക്കൽ കോളജുകളാണ് പുതുതായി ആരംഭിക്കുന്നത്.

Eng­lish Sum­ma­ry: 50 new med­ical col­leges: Ker­ala has none
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.