4 March 2026, Wednesday

Related news

February 20, 2026
February 1, 2026
November 14, 2025
August 5, 2025
July 25, 2025
June 29, 2025
April 19, 2025
April 7, 2025
March 1, 2025
February 11, 2025

പാചക വാതക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു

Janayugom Webdesk
April 7, 2025 6:19 pm

പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപയാണ് വർദ്ധിപ്പിച്ചത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് വില 500 രൂപയിൽ നിന്ന് 550 രൂപയായി ഉയ‍ർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായാണ് ഉയര്‍ന്നത്. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. 

നേരത്തെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വിർധിപ്പിച്ചിരുന്നു. 41 രൂപയായിരുന്നു വർധിപ്പിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതല്‍ നിലവിൽ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.