19 January 2026, Monday

വേനലവധിക്ക് 50 സ്പെഷ്യല്‍ ട്രെയിനുകള്‍

Janayugom Webdesk
തിരുവനന്തപുരം
May 20, 2023 8:12 pm

വേനലവധി ആഘോഷമാക്കാന്‍ ഇത്തവണ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചത് 50 സ്പെഷ്യല്‍ ട്രെയിനുകള്‍. യാത്രക്കാരുടെ സൗകര്യവും അധിക തിരക്ക് ഒഴിവാക്കുന്നതിനുമാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. 50 സ്പെഷ്യല്‍ സര്‍വീസുകളിലായി 244 ട്രിപ്പുകള്‍ നടത്താനാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.
താംബരം-തിരുനെൽവേലി, സെങ്കോട്ടൈ, ചെന്നൈ എഗ്മോര്‍-കന്യാകുമാരി, നാഗർകോവിൽ, വേളാങ്കണ്ണി, തിരുവനന്തപുരം — മംഗളൂരു, കൊച്ചുവേളി — എസ്എംവിടി ബംഗളൂരു എന്നിവയാണ് പ്രധാന സര്‍വീസ് റൂട്ടുകള്‍.
കൂടാതെ, മറ്റ് സോണൽ റെയിൽവേകളും വിവിധ സ്ഥലങ്ങളിലേക്ക് 526 ട്രിപ്പുകൾ ഉൾക്കൊള്ളുന്ന 37 വേനൽക്കാല പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, മധുര, വേളാങ്കണ്ണി, മംഗലാപുരം എന്നിവയാണ് പ്രധാന റൂട്ടുകള്‍. പതിവ് സർവീസുകൾ കൂടാതെ, ഊട്ടി, കൂനൂർ തുടങ്ങിയ പ്രകൃതിരമണീയമായ ഹിൽ സ്റ്റേഷനുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികള്‍ക്കായി നീലഗിരി മൗണ്ടൻ റെയിൽവേയിൽ സമ്മർ (റിസർവ്ഡ്) പ്രത്യേക ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഈ വർഷം വേനലവധിക്കാലത്ത് 380 പ്രത്യേക ട്രെയിനുകളിലൂടെ 6369 ട്രിപ്പുകളാണ് നടത്തിവരുന്നത്. കഴി‌ഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം 1770 അധിക ട്രിപ്പുകളാണ് നടത്തുന്നത്.

eng­lish sum­ma­ry; 50 spe­cial trains for sum­mer holidays
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.