
മദ്യമാണെന്ന് കരുതി കളനാശിനി കുടിച്ച 50 വയസുകാരൻ ഗുരുതരാവസ്ഥയില്‍. തൃശ്ശൂർ നടത്തറയിലാണ് സംഭവം. സുഹൃത്തിന്റെ വീടിനു സമീപം കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ദ്രാവകം രാത്രിയായതിനാല്‍ മദ്യമാണെന്ന് തെറ്റിധരിച്ച് കുടിക്കുകയായിരുന്നു.
കളനാശിനിയാണെന്ന് മനസിലായതോടെ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ചികിത്സ നൽകിയത് ഫലപ്രദമാകാത്തതിനാൽ എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.