1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025

ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ ഉയരത്തിൽ, മണിക്കൂറിൽ 28,800 കിലോമീറ്റർ വേഗതയിൽ; ബഹിരാകാശ നൃത്തവുമായി ഇന്ത്യയുടെ ഉപഗ്രഹങ്ങൾ

Janayugom Webdesk
ന്യൂഡൽഹി
March 28, 2025 8:00 pm

അപൂർവ ആകാശ നൃത്തത്തിന് ഒരുങ്ങി ഐഎസ്ആർഒ. മണിക്കൂറിൽ 28,800 കിലോമീറ്റർ വേഗതയിലോ ഒരു ബുള്ളറ്റിനെക്കാൾ പത്തിരട്ടി വേഗതയിലോ പറക്കുന്ന രണ്ട് ഉപഗ്രഹങ്ങൾ പരസ്പരം വട്ടമിട്ട് പറക്കുന്നു. 

സ്പേസ് ഡോക്കിംഗ് എക്സ്പിരിമെന്റ് അഥവാ സ്പാഡെക്സിന്റെ ഭാഗമായാണ് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ ഉയരത്തിൽ ഓരോ 90 മിനിറ്റിലും ഈ അതിവേഗ നൃത്തം നടക്കുന്നത്. ഈ പരീക്ഷണത്തിൻറെ ഭാഗമായി ജനുവരി 16ന്, രണ്ട് ഉപഗ്രഹങ്ങളെ ഒന്നിനെ ‘ചേസർ’ ആയും മറ്റൊന്നിനെ ‘ടാർഗറ്റ്’ ആയും ഒന്നിപ്പിക്കുന്നതിൽ ഇന്ത്യ വിജയിച്ചുവെന്നത് ശ്രദ്ധേയമാണ്. തുടർന്ന് സൂര്യൻറെ ശരിയായ സ്ഥാനത്തിനായി കാത്തിരുന്ന ശേഷം മാർച്ച് 13ന് അവയെ വേർപ്പെടുത്തുകയും ചെയ്തു. 

ഇങ്ങനെ ചെയ്തതിലൂടെ, അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ബഹിരാകാശ സാങ്കേതികവിദ്യയുടെ സങ്കീർണ്ണമായ ഭാഗത്ത് പ്രാവീണ്യം നേടിയ ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. 

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയായ ഭാരതീയ ഡോക്കിംഗ് സിസ്റ്റം ഉപയോഗിച്ച് തങ്ങളുടെ ആദ്യ വിക്ഷേപണത്തിൽ തന്നെ ഇന്ത്യ അത് നേടി എന്നതാണ് ഏറ്റവും ശ്രദ്ധേയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.