
ബഹ്റൈനിലെ ഒരു സ്വകാര്യ വീട്ടിൽനിന്ന് ഏകദേശം 50,000 ദീനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് ചൈനീസ് പൗരന്മാരെകൂടി അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേസിൽ പിടിയിലായവരുടെ എണ്ണം ഇതോടെ നാലായി. നേരത്തേ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത രണ്ട് ചൈനീസ് പൗരന്മാരുടെ കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് അറസ്റ്റ്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് ജനറൽ ഡയറക്ടറേറ്റ് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് മോഷണത്തിൽ പങ്കെടുത്ത മറ്റു പ്രതികളെ തിരിച്ചറിഞ്ഞത്. ആദ്യഘട്ടത്തിൽ അറസ്റ്റിലായ പ്രതികൾക്കൊപ്പമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരിൽനിന്ന് കൂടുതൽ മോഷ്ടിച്ച സ്വർണാഭരണങ്ങളും അധികൃതർ കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.