1 March 2026, Sunday

Related news

February 7, 2026
February 4, 2026
January 27, 2026
January 23, 2026
January 3, 2026
January 3, 2026
December 29, 2025
December 25, 2025
December 21, 2025
December 17, 2025

ഛത്തീസ്ഗഡില്‍ 51 മാവോയിസ്റ്റുകള്‍ കീഴടങ്ങി

Janayugom Webdesk
റായ്‌പൂർ
February 7, 2026 8:49 pm

ഛത്തീസ്ഗഡ് സര്‍ക്കാര്‍ പാരിതോഷികം നല്‍കാമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 51 മാവോയിസ്റ്റുകള്‍ കീഴടങ്ങി. ബസ്തർ ജില്ലയുടെ ആസ്ഥാനമായ ജഗ്ദൽപൂരിൽ ബസ്തർ പന്ദൂം ഉത്സവ സമയത്താണ് കീഴടങ്ങൽ. പ്രസിഡന്റ് ദ്രൗപതി മുർമു അമിത് ഷാക്കൊപ്പം മൂന്ന് ദിവസത്തെ സന്ദർശനത്തിന് റായ്പൂരിലെത്തുന്നതിന് പിന്നാലെയാണിത്. 

കീഴടങ്ങിയവരില്‍ 34പേരും സ്ത്രീകളാണ്. സംസ്ഥാനത്ത് നിന്ന് മുഴുവൻ മാവോയിസ്റ്റുകളെയും തുടച്ച് നീക്കുന്നതിനുള്ള അവസാന തീയതിയായി മാർച്ച് 31ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടകം കീഴടങ്ങിയത് 300 മാവോയിസ്റ്റുകളാണ്. നിലവിൽ കീഴടങ്ങിയവരിൽ മൂന്ന് പേർക്ക് എട്ട് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് പേർക്ക് അഞ്ച് ലക്ഷം വീതവും 14 പേർക്ക് രണ്ട് ലക്ഷം വീതവും എട്ട് പേർക്ക് ഒരു ലക്ഷം വീതവും ആണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ കീഴടങ്ങിയവർക്ക് അടിയന്തര സഹായമായി സർക്കാർ 50,000 രൂപ നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.