8 December 2025, Monday

വീട്ടുമുറ്റത്തെത്തി തെരുവുനായ ഗൃഹനാഥയെ കടിച്ചു; വിഷബാധയുള്ളതായി സംശയിക്കുന്നു

web desk
തൃശൂര്‍
June 27, 2023 8:20 am

വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗൃഹനാഥയെ തെരുവു നായ കടിച്ചു. തൃശൂർ ഒല്ലൂർ ഇളംതുരുത്തി പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ഉഷ(52)യ്ക്കാണ് നായയുടെ കടിയേറ്റത്. ​ഗുരുതരമായി പരുക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയ്ക്ക് പേ വിഷബാധയുള്ളതായി സംശയിക്കുന്നു.

ഉഷയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെയും നായ ആക്രമിക്കാൻ ശ്രമിച്ചു. മറ്റാര്‍ക്കും കടിയേറ്റിട്ടില്ല. നായയെ നാട്ടുകാര്‍ ഓടിച്ചുവിട്ട ശേഷമാണ് ഉഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. നായയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്.

Eng­lish Sam­mury: 52-year-old woman was bit­ten by a street dog in her backyard

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.