19 January 2026, Monday

Related news

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026

രാജ്യത്ത് 24 മണിക്കൂറിന്നുള്ളില്‍ 5,357 കോവിഡ് രോഗികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2023 2:17 pm

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിന്നുള്ളില്‍ 5,357 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 32,814 ആയി വര്‍ധിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. ഇതുവരെ 220.66 കോടി വാക്സിനുകളാണ് നല്‍കിയത്. ഇതില്‍ 95.21 കോടി രണ്ടാം ഡോസും 22.87 കോടി മുന്‍ കരുതല്‍ വാക്സിനുമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,726 പേരാണ് രോഗവിമുക്തി നേടിയത്. നിലവില്‍ രോഗവിമുക്തി നിരക്ക് 98.74 ശതമാനമാണ്. 

ഉത്തര്‍ പ്രദേശില്‍ കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയത്. സജീവ കേസുകളുടെ എണ്ണം 1000മായി. കേസുകളുടെ വര്‍ധന കണക്കിലെടുത്ത് ജില്ലകളില്‍ കൂടുതല്‍ കോവിഡ് സെന്ററുകളും, മരുന്നുകളും സജ്ജമാക്കണമെന്നും യുപി മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനിതക പരിശോധനയ്ക്കായി സാംപ്പിളുകള്‍ കെജിഎംയുവിലേക്ക് അയച്ചിട്ടുണ്ട്. ആശുപത്രികളില്‍ എത്തുന്നവര്‍ മാസ്ക്ക് ധരിക്കണമെന്ന് നിര്‍ദേശിച്ചു. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് പരിശോധ നിര്‍ബന്ധമാക്കി.

Eng­lish Summary;5,357 Covid patients in the coun­try with­in 24 hours
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.