കനത്ത മഴയെ തുടര്‍ന്ന് അസമിലുണ്ടായ വെള്ളപ്പൊക്കം 32 ജില്ലകളിലായി 55 ലക്ഷം പേരെ ബാധിച്ചു. ഇതുവരെ 89 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പ്രദേശത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. ബ്രഹ്മപുത്ര, ബരാക് നദികളില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളം കയറി.
നാഗാവിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഇവിടെ 4,57,381 പേരെ വെള്ളപ്പൊക്കം ബാധിച്ചു. 147 ദുരിതാശ്വാസ ക്യാമ്പുകളിലായി 15,188 പേരാണ് കഴിയുന്നത്.
ബരാക് വാലിയിലെ ചാചര്‍, കരിംഗഞ്ച്, ഹൈലകണ്ടി എന്നീ മൂന്ന് ജില്ലയെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ചചാറിലെ 506 ഗ്രാമങ്ങളിലെ 2,16,851 പേരെയും കരിംഗഞ്ചിലെ 1,47,649 പേരെയും ഹൈലകണ്ടിയിലെ ഒരു ലക്ഷം പേരെയും വെള്ളപ്പൊക്കം ബാധിച്ചു. സംസ്ഥാനത്തെ 36 ജില്ലകളിലെ 32 ജില്ലകളിലും വെള്ളപ്പൊക്കം നാശനഷ്ടങ്ങളുണ്ടാക്കി. 108306.18 ഹെക്ടര്‍ വിളനിലം നശിച്ചു. 36,60,173 മൃഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ചത്തുവെന്നാണ് കണക്കുകള്‍.
english summary; 55 lakh flood victims in Assam
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.