13 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 6, 2025
March 1, 2025
February 23, 2025
February 10, 2025
February 2, 2025
January 14, 2025
January 10, 2025
December 23, 2024
December 19, 2024

ഭാര്യക്ക് ജീവനാംശമായി 55,000 രൂപയുടെ നാണയങ്ങള്‍ നല്‍കി; പിന്നാലെ പണിയും കിട്ടി

Janayugom Webdesk
ന്യൂഡൽഹി
June 20, 2023 8:30 pm

വിവാഹമോചനത്തിന് ശേഷം ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവ് എത്തിയത് 55,000 രൂപയുടെ നാണയങ്ങളുമായി. നാണയങ്ങളുള്ള വലിയ ബാഗുമായാണ് ഭർത്താവ് കോടതിയിലെത്തിയത്. ഇതിനെതിരെ ഭാര്യ കോടതിയിൽ വാദിച്ചപ്പോൾ നിയമപരമായി നിലനിൽക്കുന്ന നാണയങ്ങളാണ് താൻ നൽകിയതെന്നായിരുന്നും ഭർത്താവ് പറഞ്ഞു. എന്നാല്‍ ഇരു വാദങ്ങളും കേട്ടതിന് ശേഷം അടുത്ത ഹിയറിങ്ങിന് മുമ്പ് 55 ബാഗുകളിൽ 1000 രൂപയുടെ നാണയങ്ങൾ വെച്ച് ഭാര്യക്ക് നൽകാൻ കോടതി നിർദേശിച്ചു. 

ദർശിത് സീമയെ 10 വർഷങ്ങൾക്ക് മുമ്പാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിനുള്ളിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും വിവാ​ഹമോചനത്തിലേക്ക് എത്തുകയും ചെയ്തു. വിവാഹ മോചനം അനുവദിക്കുമ്പോൾ സീമക്ക് ജീവനാംശമായി ദർശിത് പ്രതിമാസം 5000 രൂപ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ 11 മാസമായി ഭർത്താവ് ഭാര്യക്ക് ജീവനാംശം നൽകിയിരുന്നില്ല. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ജൂൺ 17നാണ് ദർശിതിനെ അറസ്റ്റ് ചെയ്തു. അന്നു തന്നെ സീമക്ക് കൊടുക്കാനുള്ള പണം ഇയാളുടെ ബന്ധുക്കൾ എത്തിച്ചുനൽകി. തുടർന്നാണ് കോടതിയിൽ നിന്നും ഇത്തരത്തിലുള്ള നിർദേശമുണ്ടായത്.

Eng­lish Sum­ma­ry: 55,000 coins were giv­en to his wife as alimo­ny; Then got a job

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.