17 December 2025, Wednesday

Related news

December 7, 2025
November 24, 2025
November 23, 2025
November 4, 2025
October 5, 2025
October 5, 2025
September 26, 2025
September 9, 2025
August 18, 2025
August 7, 2025

ഉത്തരാഖണ്ഡിൽ വൻ ഹിമപാതത്തെ തുടർന്ന് 57 തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു; രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടി

Janayugom Webdesk
ന്യൂഡൽഹി
February 28, 2025 3:13 pm

ഉത്തരാഖണ്ഡിൽ ഉണ്ടായ വൻ ഹിമപാതത്തെ തുടർന്ന് 57 തൊഴിലാളികൾ കുടുങ്ങി. ഇന്ത്യ‑ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമാണ് വൻ ഹിമപാതമുണ്ടായത്. ഇതിൽ 16 പേരെ രക്ഷപ്പെടുത്തി. നിലവിൽ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്. 

ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതമുണ്ടായത്. റോഡ് നിര്‍മ്മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്. ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.