12 February 2026, Thursday

Related news

February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026
January 30, 2026

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ശല്യപ്പെടുത്തി; ബീഹാര്‍ സ്വദേശി പിടിയില്‍

Janayugom Webdesk
August 24, 2023 11:18 am

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ബീഹാര്‍ സ്വദേശി പിടിയില്‍. ബീഹാര്‍ കോങ്ങ് വാഹ് സ്വദേശി കുന്തന്‍കുമാറി(27)നാണ് പിടിയിലായത്. ഇലിപ്പക്കുളത്തുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ് കുന്തന്‍കുമാര്‍. ഇയാളെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകുന്നേരം സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇയാള്‍ കുട്ടിയെ ശല്യപ്പെടുത്തിയത്. കുട്ടിയുടെ കരച്ചില്‍ കേട്ടു വന്ന നാട്ടുകാരാണ് യുവാവിനെ പിടികൂടി വള്ളികുന്നം പൊലീസിനെ ഏല്‍പ്പിച്ചത്. ഒരു മാസം മുന്‍പാണ് ഇയാള്‍ ബിഹാറില്‍ നിന്ന് ഇവിടെയെത്തിയത്. കുന്തന്‍കുമാറിനെ കായംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Eng­lish Summary:5th class boy was harassed; A native of Bihar was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.