4 March 2026, Wednesday

Related news

February 26, 2026
January 31, 2026
January 26, 2026
January 24, 2026
January 18, 2026
December 29, 2025
December 22, 2025
December 12, 2025
December 7, 2025
December 2, 2025

ഇന്തോനേഷ്യയിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; വടക്കൻ സുമാത്രയിൽ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും, 8,000 പേരെ ഒഴിപ്പിച്ചു

Janayugom Webdesk
ജക്കാർത്ത
November 27, 2025 2:40 pm

ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര തീരത്തുള്ള ദ്വീപിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു എസ് ജി എസ്) അറിയിച്ചു. സിമെലു ദ്വീപിൽ 25 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്നും നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ലെന്നും യു എസ് ജി എസ് അറിയിച്ചു. വടക്കൻ സുമാത്ര പ്രവിശ്യയിൽ കനത്ത മഴയാണ്. ഇതേ തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേർ മരിച്ചിരുന്നു. അതേസമയം, സുമാത്ര ദ്വീപിൽ വീശിയ ‘സെൻയാർ’ എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മലാക്ക കടലിടുക്കിനെ വെള്ളത്തിനടിയിലാക്കുകയും സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തതായി രാജ്യത്തെ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

റോഡുകളും വാർത്താവിനിമയ സംവിധാനങ്ങളും പൂർണമായും വിച്ഛേദിക്കപ്പെട്ടതിനാൽ രക്ഷാപ്രവർത്തനങ്ങളും തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെള്ളപ്പൊക്കത്തിൽ പത്ത് പേരെ കൂടി കാണാതായതായി രാജ്യത്തെ ദുരന്ത നിവാരണ ഏജൻസിയുടെ വക്താവ് അബ്ദുൾ മുഹാരി പറഞ്ഞു. വടക്കൻ സുമാത്രയിലുടനീളം ഏകദേശം 8,000 പേരെ ഒഴിപ്പിച്ചു. മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾ കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാൽ ഹെലികോപ്റ്റർ സഹായം ക്രമീകരിച്ചിട്ടുണ്ടെന്ന് മുഹാരി അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.