23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 17, 2024
October 9, 2024
September 17, 2024
September 17, 2024
September 16, 2024
September 10, 2024
September 2, 2024
May 21, 2024
May 19, 2024

സൂറത്തിൽ ആറ് എഎപി കൗൺസിലർമാർ ബിജെപിയിൽ ചേർന്നു

Janayugom Webdesk
സൂറത്ത്
April 15, 2023 11:17 am

ഗുജറാത്തിലെ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിലെ (എസ്എംസി) ആറ് എഎപി കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച അർധരാത്രിയിലായിരുന്നു രാജി. ഗണശ്യാം മക്വാന, ധർമ്മേന്ദ്ര വാവലിയ, കിരൺ കോഖാനി, അശോക് ധാമി, നിരാലിബെൻ പട്ടേൽ, സ്വാതി ക്യാദ എന്നിവരാണ്, സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സാംങവി, വിദ്യാഭ്യാസ മന്ത്രി പ്രഫുൽ പൻസേരിയയുടെ സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്ത് വെച്ച് ബിജെപിയിൽ അംഗത്വമെടുത്തത്.

പാർട്ടി വിട്ടത് ആരുടേയും സമ്മർദ്ദത്തിനോ വാഗ്ദാനങ്ങൾക്കോ വഴങ്ങിയിട്ടല്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നും രാജിക്കത്തിൽ പറയുന്നു. ഇതിന്റെ പകർപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെ നാല് എഎപി കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.

Eng­lish Sum­ma­ry: 6 AAP coun­cil­lors join BJP in Surat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.