4 March 2026, Wednesday

Related news

March 4, 2026
March 4, 2026
March 3, 2026
March 3, 2026
February 28, 2026
February 27, 2026
February 24, 2026
February 8, 2026
February 7, 2026
February 5, 2026

ഇന്ന് കൊച്ചിയിലേക്ക് 6 വിമാന സർവീസുകൾ; കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് മുൻഗണന നൽകും

Janayugom Webdesk
കൊച്ചി
March 4, 2026 4:18 pm

ഇന്ത്യയ്ക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാനസർവീസുകൾ തുടങ്ങി. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന നൽകുക. ഇന്ത്യൻ കമ്പനികൾക്കു പുറമേ എമിറേറ്റ്സ് അടക്കമുള്ള വിദേശകമ്പനികളും സർവീസുകൾ നടത്തുന്നുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളിലേക്കും സർവീസുകളുടെ എണ്ണം കൂടിയിട്ടുണ്ട്.
വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ന് കൊച്ചിയിലേക്കുള്ളത് ആറു സർവീസുകൾ. ഇതിൽ മൂന്ന് വിമാനങ്ങൾ ഇതിനകം എത്തിക്കഴിഞ്ഞു. 

കൊച്ചിയിലേക്ക്
∙ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മസ്കത്തിൽ നിന്നുള്ള ഒമാൻ എയറിന്റെ വിമാനം എത്തിച്ചേരുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.
∙ വൈകിട്ട് 5.55നും 6.55നും മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങളും ഷെഡ‍്യൂൾ ചെയ്തിട്ടുണ്ട്.
∙ ഒമാൻ എയറിന്റെ മസ്കത്തിൽ നിന്നുള്ള വിമാനം രാവിലെ 7.30ഓടെ കൊച്ചിയിലെത്തി.
∙ സൗദി എയർലൈൻസിന്റെ ജിദ്ദയിൽ നിന്നുള്ള വിമാനം രാവിലെ 10.15ന് കൊച്ചിയിലെത്തി.
∙ സ്പൈസ്ജറ്റിന്റെ ഫുജൈറയിൽ നിന്നുള്ള വിമാനം വെളുപ്പിനെ 4.35ന് എത്തി

കൊച്ചിയിൽനിന്ന്
∙ ജിദ്ദയിലേക്കുള്ള സൗദി എയർലൈൻസിന്റെ വിമാനം രാവിലെ 11.30ഓടെ പുറപ്പെടുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
∙ ഉച്ചയ്ക്ക് 2.25 ന് മസ്കത്തിലേക്ക് ഒമാൻ എയർ വിമാനം.
∙ വൈകിട്ട് 7.55ന് മസ്കത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
∙ രാത്രി 11.25ന് ഇൻഡിഗോ മസ്കത്തിലേക്കുള്ള സർവീസ് ഷെ‍‍ഡ്യൂള്‍ െചയ്തിട്ടുണ്ട്
∙ രാത്രി 11.30ന് സ്പൈസ്ജറ്റ് ദുബായ് സർവീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.