6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024
December 26, 2024

ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 60 കാരൻ പിടിയിൽ

Janayugom Webdesk
July 12, 2022 12:10 pm

നോർത്ത് വെസ്റ്റ് ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച 60 കാരൻ പിടിയിൽ. അയൽക്കാരനായ പ്രതി പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.

സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് വയോധികനെ അറസ്റ്റ് ചെയ്തു.

പീഡനത്തിനിരയായ പെൺകുട്ടികൾ മോഡൽ ടൗൺ ഏരിയയിൽ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അയൽവാസി ദിവസങ്ങളായി തന്നെ പീഡിപ്പിക്കുകയാണെന്ന് ഏഴു വയസുകാരി അമ്മയോട് വെളിപ്പെടുത്തി.

ചോക്ലേറ്റും കളിപ്പാട്ടങ്ങളും പണവും നൽകിയ ശേഷമായിരുന്നു പീഡനം. തന്റെ പ്രായമുള്ള മറ്റൊരു പെൺകുട്ടിയേയും ഇയാൾ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു.

തുടർന്ന് ബലാത്സംഗം, പീഡനം, പോക്സോ നിയമം, ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. പരാതി നൽകിയെന്നറിഞ്ഞയുടൻ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

അടിയന്തര നടപടി സ്വീകരിച്ച പൊലീസ് സാധ്യതയുള്ള സ്ഥലങ്ങളിൽ റെയ്ഡ് നടത്തി പ്രതികളെ പിടികൂടി. പ്രദേശത്ത് പൂമാലകൾ വിൽക്കുന്ന ജോലിയാണ് പ്രതി ചെയ്യുന്നത്.

Eng­lish sum­ma­ry’60-year-old man arrest­ed for molest­ing minor girls in Delhi

You may also like this video;

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.