24 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 22, 2025
February 22, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 20, 2025
February 20, 2025

സംസ്ഥാനത്തെ 60,000 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണന കാര്‍ഡ് നല്‍കും; മന്ത്രി ജി ആര്‍ അനില്‍

മുള്ളേരിയ,ബന്ദിയോട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി നാടിന് സമര്‍പ്പിച്ചു
Janayugom Webdesk
മുള്ളേരിയ
December 21, 2024 8:21 am

സംസ്ഥാനത്തെ 60, 000 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ കാർഡുകൾ നൽകുമെന്ന് ഭക്ഷ്യ, പൊതു വിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. കാസർകോട് മുള്ളേരിയ, ബന്ദിയോട് എന്നിവിടങ്ങളിലെ മാവേലി സ്റ്റോറിനെ സപ്ലൈകോ സൂപ്പർ മാർക്കറ്റായി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

അനർഹമായിട്ടുള്ള റേഷൻ കാർഡുകൾ പിൻവലിച്ച് അർഹതയുള്ള 60000 ഓളം കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുമെന്നും ഈ ഗവൺമെന്റിന്റെ കാലത്ത് ഇതുവരെ അഞ്ചുലക്ഷത്തി രണ്ടായിരത്തിൽപരം മുൻഗണനാകാർഡുകൾ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ക്രിസ്തുമസ് പുതുവർഷം പ്രമാണിച്ച് 21ന് സ്പെഷ്യൽ ചന്തകൾ ആരംഭിക്കും.

ഉത്സവനാളുകളിൽ ഇത്തരം സ്പെഷ്യൽ ചന്തകളും സപ്ലൈകോയുടെ ആയിരത്തി എഴുന്നൂറോളം ഔട്ട്ലെറ്റുകളിലൂടെയും മാർക്കെറ്റിലെ വിലവർധന പരമാവധി പിടിച്ചു നിർത്താൻ സാധിക്കുന്നു. അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക്ലിസ്റ്റിൽ നിന്നും ഓണം കഴിഞ്ഞു നിലവിൽ റിപ്പോർട്ട് ചെയ്ത എല്ലാ ജില്ലകളിലേയും ഒഴിവുകൾ പൂർണ്ണമായും നികത്തി. 

നൂറുശതമാനം കേരളീയർക്കും പരിമിതമാണെങ്കിലും അരി നൽകിവരുന്നു വെള്ളയും നീലയും കാർഡുകാരായി അമ്പത്തേഴു ശതമാനം മലയാളി കുടുംബങ്ങളുണ്ട്. മഞ്ഞയും ചോപ്പും കാർഡുകാരായി നാൽപത്തിമൂന്നു ശതമാനം കൂടുംബങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഉപഭോക്തൃ സംസ്ഥാനമായിരുന്നിട്ടു കൂടി മിതമായ നിരക്കിൽ സാധന സാമഗ്രികൾ ലഭ്യമാക്കാൻ കേരളത്തിൽ സാധിക്കുന്നുണ്ടെന്നും ഇതര സംസ്ഥാനങ്ങളിൽ സ്ഥിതി ഇങ്ങനെയല്ലെന്നും മന്ത്രി പറഞ്ഞു.
മാർക്കറ്റിൽ 20 രൂപ വിലയുള്ള കുപ്പിവെള്ളം 10 രൂപയ്ക്ക് നിർമ്മിച്ച് സപ്ലൈകോ, റേഷൻ കടകളിലൂടെ വെള്ളം വിതരണം ചെയ്തു വരികയാണ്. ഒരുമാസം 83 ലക്ഷം കുടുംബങ്ങളാണ് പ്രതിമാസം റേഷൻ വാങ്ങിക്കുന്നത്.

പൊതു വിതരണ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ അധികാരമേറ്റതിന് ശേഷം 112 മത്തെ സപ്ലൈകോ സൂപ്പർ മാർക്കറ്റാണ് മുള്ളേരിയയിൽ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എൻ എ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ആദ്യ വിൽപ്പന നടത്തി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ഗോപാലകൃഷ്ണ, കാറഡുക്ക പഞ്ചായത്ത് മെമ്പർ എ എസ് തസ്നി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം കൃഷ്ണൻ, എം മാധവൻ, പുരുഷോത്തമൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, ദാമോദർ ബെള്ളിഗെ, മുഹമ്മദ് സാലി, വികെ രമേശൻ എന്നിവർ സംസാരിച്ചു. സപ്ലൈകോ കോഴിക്കോട് മേഖലാ ഓഫീസർ പി സി അനൂപ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ കാസർകോട് കെ കെ മനോജ് കുമാർ നന്ദിയും പറഞ്ഞു. 

ബന്ദിയോട് എകെഎം അഷ്റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് റുബീന ആദ്യ വിൽപ്പന നടത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശോകൻ, മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ റഷീദ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹാരിസ് പൈവളികെ, രാമകൃഷ്ണ കടമ്പാർ, ഡിഎംകെ മുഹമ്മദ്, ടിഎ മൂസ, സുനിൽ അനന്തപുരം, താജുദ്ദീൻ മൊഗ്രാൽ, മഹമ്മൂദ് കൈകമ്പ, രാഘവ ചേരാൽ, അഹമ്മദലി കുമ്പള, പ്രിജു കെ ബള്ളാർ, മനോജ് മഞ്ചേശ്വരം, സിദ്ദിഖ് കൊടിയമ്മ, ജയിംസ് കണിപ്പള്ളി, ടി കെ കുഞ്ഞാമു, നാഷണൽ അബ്ദുള്ള എന്നിവർ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.