10 December 2025, Wednesday

Related news

December 9, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 3, 2025
November 30, 2025
November 29, 2025
November 26, 2025

കോഴിക്കാേട് 61കാരന്റെ മൃതദേഹം വീട്ടിനുള്ളിൽ ജീർണിച്ച നിലയിൽ

Janayugom Webdesk
ഓർക്കാട്ടേരി
June 14, 2023 2:17 pm

കോഴിക്കാേട് ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലിൽ 61 കാരന്റെ മൃതദേഹം വീട്ടിനുള്ളിൽ ജീർണിച്ചനിലയിൽ കണ്ടെത്തി.  പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകൻ ഊട്ടുകണ്ടി രാധാകൃഷ്ണൻ (61) ആണ് മരിച്ചത്. ചെന്നൈയിൽ കച്ചവടക്കാരനായ ഇയാൾ കുറച്ചു നാളായി നാട്ടിൽ തന്നെയായിരുന്നു. ചൊവ്വാഴച്ച വൈകുന്നേരത്തോടെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇരുനില വീട്ടിലെ കോണിക്കു താഴെ മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അവിവാഹിതനായ രാധാകൃഷ്ണൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം.
എടച്ചേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാവുമെന്ന് എ സ്.ഐ പറഞ്ഞു. ഇന്ന് രാവിലെ ഫോറൻസിക്ക് വകപ്പും പോലീസും പരിശോധന നടത്തി ബോഡി പോസ്റ്റ് മോർട്ടത്തിനായ് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ശ്രീധരൻ നമ്പ്യാർ, രാജൻ നമ്പ്യാർ, സരോജിനി, ശാന്ത, മീന, ലീല, വിജയി

eng­lish summary;61-year-old body decom­posed inside the house

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.