23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

ബ്രസീലില്‍ വിമാനം തകര്‍ന്ന് വീണ് 62 യാത്രക്കാര്‍ കൊ ല്ലപ്പെട്ടു; വീഡിയോ

Janayugom Webdesk
ബ്രസീലിയ
August 10, 2024 10:10 am

ബ്രസീലിലെ സാവോപോളോയില്‍ വിമാനം തകര്‍ന്ന് വീണ് 62 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ബ്രസീലിയന്‍ എയര്‍ലൈനായ വോപാസ് എടിആര്‍-72 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. മരണപ്പെട്ടവരില്‍ 58 പേര്‍ യാത്രക്കാരും നാലുപേര്‍ വിമാനത്തിലെ ജീവനക്കാരുമാണ്.

സാവോപോളോയിലെ വിന്‍ഹെഡോ സിറ്റിയിലെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നു വീണതെന്ന് ബ്രസീലിയന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. വിമാനമിടിച്ച് നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം വിമാനം തകര്‍ന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കാസ്‌കവെലില്‍ നിന്ന് സാവോപോളോയിലേക്കു പോയ വിമാനമാണ് പ്രാദേശിക സമയം ഉച്ചക്ക് 1.30ഓടെ തകര്‍ന്നു വീഴുന്നത്. അപകടത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് വോപാസ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

Eng­lish Sum­ma­ry: 62 pas­sen­gers killed in plane crash in Brazil; Video
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.