കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കൊല്ലത്ത് നടന്ന 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരം ജനയുഗം ചീഫ് ഫോട്ടോഗ്രാഫര്‍ രാജേഷ് രാജേന്ദ്രന്. 20,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ്, ദൂരദർശൻ മുൻ അസിസ്റ്റന്റ് ഡയറക്ടർ പി കെ വേണുഗോപാൽ, മുതിർന്ന മാധ്യമ പ്രവർത്തകൻ രാജീവ് ശങ്കരൻ, കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് അവാർഡിനായി തെരഞ്ഞെടുത്തത്.
ക്ഷീരവികസന വകുപ്പിന്റെ മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്കാരം, തിരുവനന്തപുരം പ്രസ് ക്ലബ്ബ് പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ഡോ. വിജയ് അസോസിയേഷന് പുരസ്കാരം, സ്ട്രീറ്റ് ഫോട്ടോഗ്രാഫി അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ പുരസ്കാരം, ലെനിന് രാജേന്ദ്രന് കലാനിധി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും രാജേഷ് രാജേന്ദ്രൻ നേടിയിട്ടുണ്ട്. ചിറയിന്‍കീഴ് പുളിയാനിക്കല്‍മഠം രാജേന്ദ്രന്റെയും ബേബിയുടെയും മകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.