21 January 2026, Wednesday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

ലോക്സഭ തെരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ വോട്ട് ചെയ്തു; സംതൃപ്തി നിറഞ്ഞ ദൗത്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 3, 2024 3:25 pm

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിതായും 18ാമത് ലോക്‌സഭയിലേക്ക് 64.2 കോടി പേര്‍ വോട്ടു ചെയ്‌തെന്നും വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതില്‍ 31. 2 കോടി സ്ത്രീകള്‍ വോട്ട് ചെയ്തു. വോട്ടര്‍മാരുടെ എണ്ണത്തിലും ലോക റെക്കോഡ്. വനിതകളുടെ പങ്കാളിത്തത്തിലും ലോക റെക്കോഡ്.27 സംസ്ഥാനങ്ങളില്‍ റീ പോളിംഗ് വേണ്ടി വന്നില്ല. കേന്ദ്ര ഭരണ പ്രദേശങ്ങളിലും റീ പോളിംഗ് ഉണ്ടായില്ല. ആകെ റീപോളിംഗ് നടന്നത് 39 ഇടങ്ങളില്‍. ജമ്മുകശ്മീരില്‍ നാല് പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന പോളിംഗാണ് നടന്നത്. 

ആകെ പോളിംഗ് 58.58 ശതമാനമാണിവിടെ. താഴ്വരയില്‍ 51.05 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി.ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിന് സജ്ജമെന്നും കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുവിന്റെ ഏഴ് ഘട്ടങ്ങളും സുതാര്യമായി പൂര്‍ത്തിയാക്കി. മണിപ്പുരില്‍ വലിയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. വലിയ സംഘര്‍ഷങ്ങളൊന്നും ഇല്ലാതിരുന്ന വോട്ടെടുപ്പ് ആയിരുന്നെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ചില ആരോപണങ്ങള്‍ വേദനിപ്പിച്ചെന്നും കമ്മീഷന്‍.1054 കോടി പണം, 2198 കോടിയുടെ സൗജന്യവസ്തുക്കള്‍, 868 കോടിരൂപയുടെ മദ്യം, 1459 കോടിയുടെ വിലയേറിയ ലോഹവസ്തുക്കള്‍, 4391 കോടിയുടെ ലഹരിമരുന്ന് എന്നിവ പിടിച്ചെടുത്തു. 

കേന്ദ്രമന്ത്രിമാരുടെ അടക്കം ഹെലികോപ്റ്ററുകള്‍ പരിശോധിച്ചു. ആര്‍ക്കും ഒരു ഇളവും നല്‍കിയില്ല. മാതൃക പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട 495 പരാതികളില്‍ 90 ശതമാനം പരിഹരിച്ചെന്നും കമ്മിഷന്‍ വ്യക്തമാക്കി.കമ്മീഷന്റെ മുന്നിലെത്തിയ പരാതികളില്‍ പക്ഷപാതിത്വം കാട്ടിയിട്ടില്ല. പദവികള്‍ നോക്കാതെ നടപടിയെടുത്തെന്നും കമ്മീഷന്‍. വ്യാജ വാര്‍ത്തകള്‍ക്കെതിരെയും നടപടി എടുത്തെന്ന് കമ്മീഷന്‍. വോട്ടെണ്ണലില്‍ വീഴ്ച്ചയുണ്ടാകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് കമ്മീഷന്‍. റിട്ടേണിങ് ഓഫീസര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്ന ആരോപണം അടിസ്ഥാനരഹിതം. വോട്ടെണ്ണലിന് മുമ്പ് തെളിവുകള്‍ നല്‍കൂ.

അവരെ ശിക്ഷിക്കാന്‍ തയ്യാറെന്നും കമ്മീഷന്‍. 17 സി ഫോം നേ കുറിച്ച് വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ നിന്ന് പരാതി ഉണ്ടായിരുന്നില്ല. പിന്നെ എവിടെ നിന്നാണ് പരാതി വന്നത് എന്നറിയില്ല. സ്ഥാനാര്‍ത്ഥികള്‍ ഇതുവരെയും പരാതി ഉന്നയിച്ചിട്ടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഇത് കൂടാതെ വോട്ടെണ്ണല്‍ പൂര്‍ണമായും ചിത്രീകരിക്കും. വാട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റിന്റെ നീക്കം പൂര്‍ണമായും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Eng­lish Summary:
64.2 crore peo­ple vot­ed in the Lok Sab­ha elec­tions; The Elec­tion Com­mis­sion said that the task is full of satisfaction

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.