8 January 2026, Thursday

Related news

January 7, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 31, 2025
December 27, 2025
December 22, 2025
December 16, 2025
December 15, 2025

പിന്നാക്ക വിഭാഗങ്ങളുടെ സംവരണം 65 ശതമാനം:പട്ന ഹൈക്കോടതി വിധിക്കെതിരെ ബീഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
July 3, 2024 10:20 am

പിന്നാക്ക വിഭാഗങ്ങളുടെ സംവരണം 65 ശതമാനമാക്കിയ രണ്ട് നിയമഭേദഗതി റദ്ദാക്കിയ പട്ന ഹൈക്കോടതി വിധിക്കെതിരെ ബീഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2023ല്‍ അന്നത്തെ സര്‍ക്കാര്‍ നിയമഭേദഗതികള്‍ വരുത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങൾക്ക്‌ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൂടുതൽ സംവരണം ഉറപ്പാക്കാൻ നടപ്പാക്കിയ തസ്‌തികകൾക്കും സേവനങ്ങൾക്കുമുള്ള സംവരണ ഭേദഗതി നിയമം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന സംവരണ ഭേദഗതി നിയമം എന്നിവയാണ്‌ പട്‌ന ഹൈക്കോടതി റദ്ദാക്കിയത്‌.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്ന്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനോട്‌ ആർജെഡി ആവശ്യപ്പെട്ടിരുന്നു. എട്ടിനുശേഷം ഹർജി പരിഗണിക്കും

Eng­lish Summary:
65 per­cent reser­va­tion for back­ward class­es: Bihar Govt to Supreme Court against Pat­na High Court verdict

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.