8 February 2026, Sunday

69,000 കേന്ദ്രങ്ങള്‍ ഹരിത പദവിയിലേക്ക്

കൊണ്ടുവന്നത് ആറ് ചാക്കുകളില്‍
Janayugom Webdesk
തിരുവനന്തപുരം
October 31, 2024 10:33 pm

സംസ്ഥാനത്തെ 69,000ത്തിലധികം കേന്ദ്രങ്ങളും സ്ഥാപനങ്ങളും കേരളപ്പിറവിദിനമായ നാളെ ഹരിത പദവി കൈവരിക്കും. ജില്ലാതലത്തിലും തദ്ദേശസ്ഥാപനങ്ങളിലും ഇതിന്റെ പ്രഖ്യാപനം നടക്കും. ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ്‌ പ്രഖ്യാപനം. കൊല്ലത്ത്‌ മന്ത്രിമാരായ കെ എൻ ബാലഗോപാലും ജെ ചിഞ്ചുറാണിയും ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനും വിവിധ ഘടകങ്ങളുടെ പ്രഖ്യാപനം നിർവഹിക്കും. തിരുവനന്തപുരത്ത്‌ അഞ്ചുതെങ്ങ് പഞ്ചായത്തിലെ അഞ്ച് ഹരിത ടൂറിസം കേന്ദ്രങ്ങളുടെ പ്രഖ്യാപനം കളക്ടർ അനുകുമാരി നടത്തും. 

മറ്റിടങ്ങളിൽ എംഎൽഎമാരും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും നേതൃത്വം നൽകും. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തൃശൂർ, പാലക്കാട്‌, മലപ്പുറം, വയനാട്‌ ജില്ലകളിൽ 13 ന്‌ ശേഷമാകും ജില്ലാതല പരിപാടി നടക്കുക. നാളെ സംസ്ഥാനത്തെ 916 ടൗണുകളാണ്‌ ഹരിതസുന്ദര പദവിയിലെത്തുക. ഒപ്പം 543 പൊതുസ്ഥലങ്ങൾ, 17,339 ഓഫിസുകൾ, 6,681 സ്കൂൾ, 414 കോളജ്‌, 43,116 അയൽക്കൂട്ടങ്ങൾ എന്നിവയ്ക്കും ഹരിത പദവി ലഭിക്കും. സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുക ലക്ഷ്യമിട്ട്‌ 2025 മാർച്ച്‌ 30 വരെ നടക്കുന്ന ജനകീയ ക്യാമ്പയിൻ ഒക്ടോബർ രണ്ടിനാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തത്‌.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.