69മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് നടക്കും. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് ചടങ്ങ്ആരംഭിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ദൂരദര്‍ശനില്‍ പുരസ്‌കാര ചടങ്ങ് സംപ്രേഷണം ചെയ്യും.
എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് സമ്മാനം. ഹോം സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങും. ‘ഹോം’ ആണ് മികച്ച മലയാള ചിത്രം. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങും. കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച പരിസ്ഥിതി ചിത്രം.
English Summary: 69th National Film Awards distribution ceremony
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.