6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 4, 2025
January 3, 2025
January 3, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ആന്ധ്രാപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ്; 7 പേർ മരിച്ചു, 29 പേർക്ക് പരിക്ക്

Janayugom Webdesk
അമരാവതി
July 11, 2023 12:09 pm

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ വിവാഹ ചടങ്ങിന് പോവുകയായിരുന്ന ബസ് കനാലിലേക്ക് മറിഞ്ഞ് ആറു വയസ്സുള്ള കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 47 യാത്രക്കാരുമായി പൊദിലിയിൽ നിന്ന് കാക്കിനടയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് നാഗാർജുന സാഗർ കനാലിൽ പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: 7 Dead After Bus Car­ry­ing Pas­sen­gers From Wed­ding Par­ty Falls Into Andhra Canal
You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.