
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ 70.91% പോളിങ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിന്റെ അന്തിമ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടു. 71.61% പുരുഷന്മാരും 70.29% സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. 126 ട്രാന്‍സ് വോട്ടര്‍മാരില്‍ 52 പേരാണ് (41.27%) വോട്ട് ചെയ്തത്.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള തിരുവനന്തപുരം ജില്ലയില്‍ 67.47% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 29,12,773 വോട്ടര്‍മാരില്‍ 19,65,386 പേര്‍. അതേസമയം വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ മുന്നിലുള്ളത് എറണാകുളം ജില്ലയാണ്. 74.57% പോളിങ് നടന്ന എറണാകുളത്ത് 26,67,746 പേരില്‍ 19,89,428 പേര്‍ വോട്ട് ചെയ്തിട്ടുണ്ട്. പോളിങ് ശതമാനത്തില്‍ പത്തനംതിട്ടയാണ് പിന്നില്‍ (66.78%). കൊല്ലം ജില്ലയില്‍ 70.35%, ആലപ്പുഴയില്‍ 73.80%, കോട്ടയത്ത് 70.86%, ഇടുക്കിയില്‍ 71.78% പോളിങ് നടന്നു. വോട്ടെടുപ്പ് നടന്ന മൂന്ന് കോര്‍പറേഷനുകളില്‍ കൊല്ലമാണ് പോളിങ് ശതമാനത്തില്‍ മുന്നിലുള്ളത്. 63.35%. കൊച്ചിയില്‍ 62.44%, തിരുവനന്തപുരത്ത് 58.29% പേരാണ് വോട്ട് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.