22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 11, 2024
February 17, 2024
December 11, 2023
October 2, 2023
July 12, 2023
October 19, 2022
September 27, 2022
September 5, 2022
August 17, 2022

മനുഷ്യന്‍ ചൊവ്വയില്‍ ഉപേക്ഷിച്ചത് 7000 കിലോഗ്രാം മാലിന്യം

Janayugom Webdesk
വാഷിങ്ടന്‍
September 27, 2022 10:14 pm

മനുഷ്യന്‍ ചൊവ്വാ പര്യവേഷണത്തിന് തുടക്കമിട്ടിട്ട് അരനൂറ്റാണ്ടിലേറെയായി. 2030 ഓടെ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. ഇക്കാലയളവില്‍ മനപ്പൂര്‍വമോ അല്ലാതെയോ 7118.6 കിലോഗ്രാം മാലിന്യം ചൊവ്വയില്‍ ഉപേക്ഷിച്ചുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
വെസ്റ്റ് വെര്‍ജീനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ കാര്‍ഗി കില്ലിക് നടത്തിയ പഠനത്തിലാണ് ചൊവ്വയിലെ അവശിഷ്ടങ്ങളെ സംബന്ധിച്ച വിവരം പുറത്തുവന്നത്. ചൊവ്വ പര്യവേഷണത്തിനായി വിക്ഷേപിച്ച പേടകങ്ങളുടെയും മറ്റും അവശിഷ്ടങ്ങളാണ് ചൊവ്വയുടെ ഉപരിതലത്തിലുള്ളത്.
14 വ്യത്യസ്ത ദൗത്യങ്ങളിലായി വിവിധ രാജ്യങ്ങള്‍ 18 മനുഷ്യ നിര്‍മ്മിത പേടകങ്ങളാണ് ചൊവ്വയിലേക്ക് അയച്ചതെന്ന് യുണൈറ്റഡ് നേഷന്‍സ് ഫോര്‍ ഔട്ടര്‍ സ്പേസ് അഫേഴ്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നാസ വിക്ഷേപിച്ച പെഴ്സിവറന്‍സ് റോവര്‍ ഓഗസ്റ്റ് പകുതിയോടെ ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് മാലിന്യം കണ്ടെത്തിയിരുന്നു.
ഉപേക്ഷിക്കുന്ന സാധനസാമഗ്രികള്‍, പ്രവര്‍ത്തന രഹിതമായ പേടകങ്ങള്‍, തകര്‍ന്നുവീഴുന്ന പേടകങ്ങള്‍ എന്നിവയാണ് ചൊവ്വയില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട മൂന്ന് തരം മാലിന്യങ്ങളെന്നും കാര്‍ഗി കില്ലിക് പറയുന്നു.രണ്ട് ബഹിരാകാശ പേടകങ്ങളെങ്കിലും കൂട്ടിയിടിച്ചിട്ടുണ്ടെന്നും നാലോളം പേടകങ്ങള്‍ക്ക് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് വിക്ഷേപണ നിലയവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. കൂടാതെ ചൊവ്വയുടെ ഉപരിതലത്തിലെ അവശിഷ്ടങ്ങള്‍ ഭാവിയിലെ ചൊവ്വാദൗത്യങ്ങള്‍ക്ക് ഭീഷണിയാണെന്നും പറയുന്നു. 

Eng­lish Sum­ma­ry: 7000 kg of garbage left by man on Mars

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.