22 January 2026, Thursday

Related news

January 14, 2026
January 12, 2026
January 11, 2026
January 11, 2026
January 8, 2026
January 7, 2026
January 6, 2026
January 6, 2026
December 31, 2025
December 24, 2025

ഭാര്യയെ മയക്കുമരുന്ന് കുത്തിവെച്ച് ബോധരഹിതയാക്കി ബലാത്സഗം ചെയ്യാനുള്ള സാഹചര്യം ക്കിയ 71കാരന്‍ പിടിയില്‍

ഓണ്‍ലൈന്‍വഴിയാണ് ഇയാള്‍ ആളുകളെ കണ്ടെത്തുന്നത് 
Janayugom Webdesk
ന്യൂഡല്‍ഹി
September 3, 2024 1:22 pm

ഭാര്യയെ മയക്കുമരുന്ന് കുത്തിവെച്ച് ബോധരഹിതയാക്കി മറ്റുള്ളവര്‍ക്ക് ബലാത്സംഗം ചെയ്യാനുള്ള സാഹചര്യം ഒരുക്കിയ 71 കാരന്‍ പിടിയില്‍. ഫ്രാന്‍സിലാണ് സംഭവം. ആളുകളെ കണ്ടെത്തുന്നതും ഇയാള്‍ തന്നെയാണ്. 72ല്‍പ്പരം ആളുകള്‍ ബലാത്സംഗം ഇതില്‍ ചെയ്‌തിട്ടുണ്ട്‌. 51പേരെ പൊലീസ് തിരച്ചറിഞ്ഞിട്ടുണ്ട്. ഡൊമിന്ക് പി എന്നാണ് ഇയാളുടെപേര് .ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ ആളുകളെ കണ്ടെത്തുന്നത്. അവരോടൊപ്പം ബലാത്സംഗം ചെയ്യാനായി ഇയാളും ഒപ്പം കൂടും. ഇത് വീഡിയോയെടുക്കുകയും മറ്റുള്ളവരെ കൃത്യത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഡോമിനിക്ന്റെ രീതി. പത്തുവര്‍ഷമായി ഇയാള്‍ ഇതു തുടരുകയാണ്. ഫ്രാന്‍സിലെ ഒരു ഷോപ്പിങ് മാളില്‍വെച്ച് മൂന്ന് സ്ത്രീകളുടെ ചിത്രമെടുക്കുന്നതിനിടയിലാണ് ഇയാള്‍ പിടിക്കപ്പെടുന്നത്.

പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പോലീസ് ഇയാളുടെ ക്രൂരതകൾ കണ്ടെത്തിയത്. ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിന് ആളുകളെ കണ്ടെത്തുന്നതിനായി ഉപയോഗിച്ചുവന്ന വെബ്‌സൈറ്റും ബന്ധപ്പെട്ട ചാറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 26‑മുതല്‍ 74-വയസുവരെയുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ട്. കേസില്‍ വിചാരണ തുടരുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.