30 January 2026, Friday

Related news

January 30, 2026
November 21, 2025
November 19, 2025
November 4, 2025
October 2, 2025
September 30, 2025
September 27, 2025
September 26, 2025
September 25, 2025
September 21, 2025

യുദ്ധത്തില്‍ മരിച്ചത് 71,667 പലസ്തീനികൾ; അംഗീകരിച്ച് ഐഡിഎഫ്

Janayugom Webdesk
ടെല്‍ അവീവ്
January 30, 2026 8:52 pm

ഇസ്രായേൽ‑ഗാസ യുദ്ധത്തിൽ 71,000ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന കണക്ക് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അംഗീകരിച്ചു. അന്താരാഷ്ട്ര സംഘടനകൾ, സർക്കാരുകൾ, മാധ്യമങ്ങൾ, ഗവേഷകർ എന്നിവർ സ്ഥിരീകരിച്ച, ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന മരണസംഖ്യകള്‍ അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറായിരുന്നില്ല. 2025 ഒക്ടോബറിൽ വെടിനിർത്തൽ കരാർ അന്തിമമാക്കിയതിന് ശേഷമുള്ള 492 പേർ ഉൾപ്പെടെ, യുദ്ധം ആരംഭിച്ചതിനുശേഷം 71,667 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്, മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ കൃത്യമാണെന്ന് ഐഡിഎഫ് വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ഇസ്രയേല്‍ പത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ടവരിൽ എത്ര പേർ ഹമാസ് അംഗങ്ങളാണന്നും സാധാരണക്കാരാണെന്നും കണ്ടെത്തുന്നതിനായി ഡാറ്റ വിശകലനം ചെയ്യുന്നുണ്ടെന്ന് ഐഡിഎഫ് കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ നേരിട്ടുള്ള വെടിവയ്പ്പിൽ ഉണ്ടായ നാശനഷ്ടങ്ങൾ മാത്രമേ മന്ത്രാലയത്തിന്റെ കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളവരുടെയും പട്ടിണിയും രോഗങ്ങളും മൂലം മരിച്ച പലസ്തീനികളുടെയും എണ്ണം ഇതില്‍ രേഖപ്പെടുത്തിയിട്ടില്ല. യുദ്ധക്കളത്തിലെ ഏറ്റുമുട്ടലുകൾ ഒഴിവാക്കി വ്യോമാക്രമണങ്ങളും പീരങ്കി ഷെല്ലാക്രമണങ്ങളും നടത്തുകയും ചെയ്യുന്ന ഐഡിഎഫിന്റെ രീതി കാരണം, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഹാരെറ്റ്‌സ് , മിഡിൽ ഈസ്റ്റ് ഐ എന്നിവയുൾപ്പെടെ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗാസയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളും ഇത് സ്ഥിരീകരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.