
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം ‘മിസിസ് ചാറ്റർജി vs നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജിയും മികച്ച നടനുള്ള പുരസ്കാരം ആറ്റ്ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12ത്ത് ഫെയിലിലെ അഭിനയത്തിന് വിക്രാന്ത് മാസിയും നേടി. 33 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ആദ്യമായാണ് ഷാരൂഖ് ഖാന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്നത്. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം 12ത്ത് ഫെയില്‍ സ്വന്തമാക്കി. റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് ജനപ്രിയ ചിത്രം. വിവാധ ചിത്രം ദ കേരള സ്റ്റോറിയിലൂടെ സുധിപ്‌തോ സെന്നിന് മികച്ച സംവിധായകനുള്ള പുരസ്കാരവും പ്രശാന്തനു മോഹപാത്ര മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും നേടി. ജി വി പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വറും അവാര്‍ഡിന് അര്‍ഹനായി.
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍
പ്രത്യേക പരാമര്‍ശം — നെകൾ,
തിരക്കഥ — ചിദാനന്ദ നായിക് (സൺഫ്ലവേഴ്സ് വേർ ദ ഫസ്റ്റ് വൺ ടു നോ)
നറേഷന്‍ / വോയിസ് ഓവര്‍ — ഹരികൃഷ്ണൻ എസ്
സംഗീത സംവിധാനം — പ്രാനിൽ ദേശായി
എഡിറ്റിങ് — നീലാദ്രി റായ്
സൗണ്ട് ഡിസൈന്‍ — ശുഭരൺ സെൻഗുപ്ത
ഛായാഗ്രഹണം — ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമൻ
സംവിധാനം — പിയുഷ് ഠാക്കുർ (ദ ഫസ്റ്റ് ഫിലിം)
ഷോര്‍ട്ട് ഫിലിം ഓഫ് 30 മിനിറ്റ്‌സ് — ഗിദ്ദ്- ദ സ്കാവഞ്ചർ
നോണ്‍ ഫീച്ചര്‍ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആന്‍ഡ് എന്‍വയേണ്മെന്റല്‍ വാല്യൂസ് — ദ സൈലൻഡ് എപിഡെമിക്
മികച്ച ഡോക്യുമെന്ററി — ഗോഡ്, വൾച്ചർ ആൻഡ് ഹ്യൂമൻ
ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫിലിം — ടൈംലെസ് തമിഴ്നാട്
ബയോഗ്രഫിക്കല്‍ /ഹിസ്റ്റോറിക്കല്‍ /റീകണ്‍സ്ട്രക്ഷന്‍ കോംപിലേഷന്‍ ഫിലിം -
നവാഗത സംവിധായകന്‍ — ശിൽപിക ബോർദോലോയി
മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം — ഫ്ലവറിങ് മാൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.