ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങൾ. അവസാന ദിവസമായ ഇന്നലെ 15 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 19 വള്ളങ്ങളുണ്ട്. ചുരുളൻ‑3,ഇരുട്ടുകുത്തി എ- 4,ഇരുട്ടുകുത്തി ബി-15,ഇരുട്ടുകുത്തി സി-13,വെപ്പ് എ- 7,വെപ്പ് ബി-4,തെക്കനോടി തറ‑3,തെക്കനോടി കെട്ട് ‑4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.
വിവിധ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വള്ളങ്ങളുടെ പേരുവിവരം ചുവടെ. ക്ലബിന്റെപേര് ബ്രാക്കറ്റിൽ.
ചുണ്ടൻ: 1. കാരിച്ചാൽ ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി), 2.ജവഹർ തായങ്കരി (കൊടുപുന്ന ബോട്ട് ക്ലബ്, കൊടുപുന്ന ), 3.ആനാരി ചുണ്ടൻ (സമുദ്ര ബോട്ട് ക്ലബ്ബ്, കുമരകം, കോട്ടയം), 4.നടുഭാഗം ചുണ്ടൻ (യു ബി സി കൈനകരി), 5.ആലപ്പാടൻ പുത്തൻ ചുണ്ടൻ (ഐ ബി ആർ എ എറണാകുളം), 6.ദേവസ് ചുണ്ടൻ (പി ബി സി ആലപ്പുഴ), 7.സെൻറ് പയസ് ടെന്ത് (നിരണം ബോട്ട് ക്ലബ്ബ്), 8.വീയപുരം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), 9.വെള്ളംകുളങ്ങര (ലൂണാ ബോട്ട് ക്ലബ്ബ് കരുമാടി), 10. ആയാപറമ്പ് പാണ്ടി (ലൂർദ് മാതാ ബോട്ട് ക്ലബ്ബ് ചേന്നംകരി), 11.മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ (പോലീസ് ബോട്ട് ക്ലബ്ബ് ആലപ്പുഴ), 12.കരുവാറ്റ ശ്രീ വിനായകൻ (എസ് എച്ച് ബോട്ട് ക്ലബ്ബ് കൈനകരി), 13.നിരണം (എൻ സി ഡി സി കൈപ്പുഴമുട്ട് കുമരകം), 14.ചമ്പക്കുളം (കുമരകം ടൗൺ ബോട്ട് ക്ലബ്), 15.തലവടി (തലവടി ബോട്ട് ക്ലബ്), 16.ചെറുതന (വേമ്പനാട് ബോട്ട് ക്ലബ്), 17.പായിപ്പാട് (കെ ബി സി & എസ് എഫ് ബി സി കുമരകം), 18.സെൻറ് ജോർജ് (സെൻറ് ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര), 19.ശ്രീ മഹാദേവൻ (മങ്കൊമ്പ് ബോട്ട് ക്ലബ്ബ്),
ചുരുളൻ: 1.വേലങ്ങാടൻ (കെ ബി സി പരവൂർ), 2.കോടിമത (യുവശക്തി ബോട്ട് ക്ലബ്ബ് കോട്ടയം), 3.മൂഴി(യുവദർശന ബോട്ട് ക്ലബ്ബ് കുമ്മനം),
ഇരുട്ടുകുത്തി എ ഗ്രേഡ്: 1.പടക്കുതിര (ഫ്രീഡം ബോട്ട് ക്ലബ്ബ് കളർകോട്), 2.മാമ്മൂടൻ (ചെങ്ങളം ബോട്ട് ക്ലബ്), 3.മൂന്ന് തൈക്കൽ (കൈരളി ബോട്ട് ക്ലബ്ബ്, ചെങ്ങളം), 4.തുരുത്തിത്തറ (ടി ബി സി കൊച്ചിൻ ടൗൺ)
ഇരുട്ടുകുത്തി ബി ഗ്രേഡ്: 1.ശ്രീ ഗുരുവായൂരപ്പൻ (കെ ബി സി കുറുങ്കോട്ട, എറണാകുളം), 2.വലിയ പണ്ഡിതൻ ഓടിവള്ളം (പൈനൂർ ദേശം ബോട്ട് ക്ലബ്, തൃശൂർ), 3.ഹനുമാൻ നം. വൺ (എസ് ബി സി നീണ്ടൂർ), 4.ഗോതുരുത്ത് പുത്രൻ (ബീച്ച് ബോട്ട് ക്ലബ്ബ്, നെട്ടൂർ), 5.സെൻറ് സെബാസ്റ്റ്യൻ (താന്ന്യം യുവശക്തി ബോട്ട് ക്ലബ്), 6.ശ്രീ മുത്തപ്പൻ (യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, തൃശൂർ), 7.പൊഞ്ഞനത്തമ്മ നം. വൺ (ശ്രീ മുരുഗ ബോട്ട് ക്ലബ്ബ്, തൃശൂർ), 8.പുത്തൻ പറമ്പിൽ (സൺറൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, തൃശൂർ), 9.ശരവണൻ (ഐ ബി ആർ എ എറണാകുളം), 10. വെണ്ണയ്ക്കലമ്മ(പട്ടണം ബോട്ട് ക്ലബ് എറണാകുളം), 11.സെൻറ് ജോസഫ് (യുവ ക്ലബ്ബ് തിരുവാർപ്പ്), 12.കുറുപ്പ് പറമ്പൻ (മേൽപ്പാടം ചുണ്ടൻ വള്ളം സമിതി), 13.തുരുത്തിപ്പുറം (ഇരുത്തിപ്പുറം ബോട്ട് ക്ലബ്), 14. താണിയൻ ഡി ഗ്രേറ്റ് (ആർപ്പൂക്കര ബോട്ട് ക്ലബ്ബ്), 15.ജലറാണി (ടൗൺ ബോട്ട് ക്ലബ് കുട്ടനാട്)
ഇരുട്ടുകുത്തി സി ഗ്രേഡ്: 1.വടക്കുംപുറം (പുനർജനി ബോട്ട് ക്ലബ്ബ്, വടക്കുംപുറം), 2.ചെറിയ പണ്ഡിതൻ (എവർട്ടൻ ബോട്ട് ക്ലബ്ബ്, ചാത്തമ്മ), 3.ശ്രീഭദ്ര (എസ് ബി സി നടുവിൽകര), 4.ജിബിതട്ടകൻ (കുറുമ്പത്തുരുത്ത് ബോട്ട് ക്ലബ്), 5.മയിൽപ്പീലി (ബി സി എൻ നടുവിൽകര), 6.പമ്പാവാസൻ (ബി ബി സി ഇല്ലിക്കൽ, കാരളം), 7.ശ്രീ മുരുകൻ (മഞ്ഞണക്കാട് ബോട്ട് ക്ലബ്, എറണാകുളം), 8.മയിൽ വാഹനൻ (ഐ ബി ആർ എ എറണാകുളം), 9.ഹനുമാൻ നമ്പർ ടു (ഡ്രീം ക്യാച്ചർസ് ബോട്ട് ക്ലബ് കോട്ടയം), 10. കാശിനാഥൻ (യുവജ്യോതി ബോട്ട് ക്ലബ്), 11.ഗോതുരുത്ത് (ഗോതുരുത്ത് ബോട്ട് ക്ലബ്ബ് നോർത്ത് പറവൂർ), 12.സെൻറ് സെബാസ്റ്റ്യൻ (തുരുത്തിപ്പുറം ബോട്ട് ക്ലബ്), 13.ജി എം എസ് (സ്റ്റാർ ക്ലബ്ബ് കടമന്നാട്).
വെപ്പ് എ ഗ്രേഡ്: 1.കടവിൽ സെൻറ് ജോർജ് (ജൂനിയർ ഫ്രണ്ട്സ് ബോട്ട് ക്ലബ്), 2.പുന്നത്ര വെങ്ങാഴി (ഫ്രണ്ട്സ് ബോട്ട് ക്ലബ്ബ്, കോട്ടയം), 3.അമ്പലക്കാടന്(ഡിസി ബോട്ട് ക്ലബ്ബ് കോട്ടയം), 4.ഷോട്ട് പുളിക്കത്തറ (വാരിയേഴ്സ് ബോട്ട് ക്ലബ്ബ് കൈനകരി), 5.മണലി (ഫ്രീഡം ബോട്ട് ക്ലബ്ബ് കൊല്ലം), 6.കോട്ടപ്പറമ്പൻ (ശ്രീലക്ഷ്മണ ബോട്ട് ക്ലബ്ബ് മൂലക്കുളം), 7.പഴശ്ശിരാജ (ബ്രദേഴ്സ് ബോട്ട് ക്ലബ്ബ് പായിപ്പാട്), വെപ്പ് ബി ഗ്രേഡ്: 1.ചിറമേൽ തോട്ടുകടവൻ (എ ബി സി അറുപറ ബോട്ട് ക്ലബ്ബ്, കുമ്മനം), 2.പുന്നത്ര പുരയ്ക്കൽ (എസ് എസ് ബോട്ട് ക്ലബ് കുമരകം), 3.പി. ജി കരിപ്പുഴ (കവർണാർ സിറ്റി ബോട്ട് ക്ലബ് കോട്ടയം), 4.എബ്രഹാം മൂന്ന് തൈക്കൽ (ചെന്നംകരി ഫ്രണ്ട്സ് ബോട്ട് ക്ലബ്)
തെക്കനോടി തറ: 1.സാരഥി (സാരഥി ബോട്ട് ക്ലബ്ബ് വലിയപറമ്പ്), 2.ദേവസ് തെക്കനോടി(സംഗീത ബോട്ട് ക്ലബ്ബ് ആലപ്പുഴ), 3.കാട്ടിൽ തെക്കേതിൽ (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ),
തെക്കനോടി കെട്ട്: 1.പടിഞ്ഞാറേ പറമ്പൻ (യങ്ങ് സ്റ്റാർ ബോട്ട് ക്ലബ്), 2.കമ്പനി (ഐശ്വര്യ ബോട്ട് ക്ലബ്ബ് കരുമാടി), 3.കാട്ടിൽ തെക്ക് (പ്രണവം വനിത ബോട്ട് ക്ലബ്ബ് മുട്ടാർ), 4.ചെല്ലിക്കാടന്(നന്മ സാംസ്കാരിക സമിതി ആലപ്പുഴ).
വള്ളംകളിയുടെ നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി. ആർ ഡി ഒ ഓഫീസില്‍ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ഷാഹി കബീർ ഹോട്ടൽ റമദ ജനറൽ മാനേജർ ജോസഫ് കെ ജേക്കബിന് ടിക്കറ്റ് നല്‍കി വില്‍പ്പന ഉദ്ഘാടനം ചെയ്തു. ഹബീബ് തയ്യിലിനും സംവിധായകൻ ഷാഹി കബീർ വള്ളംകളിയുടെ ടിക്കറ്റ് നല്‍കി. ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്‌റു പവിലിയന്‍) — 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ (നെഹ്‌റു പവിലിയന്‍) — 2500 രൂപ, റോസ് കോര്‍ണര്‍ (കോണ്‍ക്രീറ്റ് പവിലിയന്‍) — 1000 രൂപ, വിക്ടറി ലൈന്‍ (വൂഡന്‍ ഗാലറി)- 500 രൂപ, ഓള്‍ വ്യൂ (വൂഡന്‍ ഗാലറി) — 300 രൂപ, ലേക് വ്യൂ (വൂഡന്‍ ഗാലറി) — 200 രൂപ, ലോണ്‍-100 രൂപ എന്നിങ്ങനെയാണ് വിവിധ ടിക്കറ്റുകളുടെ നിരക്ക്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കാസർഗോഡ്, കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകൾ ഒഴികെയുള്ള ജില്ലകളിലെ എല്ലാ പ്രധാന സർക്കാർ ഓഫീസുകളിലും വള്ളംകളിയുടെ ടിക്കറ്റ് ലഭിക്കും. https://nehrutrophy.nic.in/pages-en-IN/online_ticket. php, https://feebook.southindianbank.com/FeeBook User/kntbr എന്നീ ലിങ്കുകള്‍ വഴിയും ടിക്കറ്റെടുക്കാം. ചടങ്ങില്‍ എന്‍ടിബിആര്‍ സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, എന്‍ടിബിആര്‍ എക്സിക്യൂട്ടീവ് അംഗം ജോണി മുക്കം, സീനിയർ സൂപ്രണ്ട് ഷാജി ബേബി, പ്രദീപ് ഭാസ്കർ, കെ ജി വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: 72 boats to compete in Nehru Trophy; Ticket sales have started
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.