25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 6, 2024
December 5, 2024
December 4, 2024
November 29, 2024
November 28, 2024
November 8, 2024
November 6, 2024
November 5, 2024
November 5, 2024

ശനിയാഴ്ചമുതല്‍ 72 മണിക്കൂര്‍ തീവണ്ടി ഗതാഗത തടസ്സം; 50-ലധികം വണ്ടികള്‍ റദ്ദാക്കി

Janayugom Webdesk
മുംബൈ
February 3, 2022 10:42 am

താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാല്‍ അഞ്ചിന് ശനിയാഴ്ച അര്‍ധരാത്രിമുതല്‍ 72 മണിക്കൂറോളം ഇതുവഴിയുള്ള തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. ശനിയാഴ്ചമുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര വണ്ടികള്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

എല്‍.ടി.ടി.-കൊച്ചുവേളി എക്‌സ്പ്രസ്, എല്‍.ടി.ടി.-എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയവയില്‍പ്പെടും. നേത്രാവതി എക്‌സ്പ്രസ് പനവേല്‍വരെ മാത്രമേ ഓടുകയുള്ളൂ. പുറപ്പെടുന്നതും ഇവിടെനിന്നാവും. സി.എസ്.ടി., ദാദര്‍, എല്‍.ടി.ടി. എന്നിവിടങ്ങളില്‍നിന്നു പുണെ, കര്‍മാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുര്‍, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീര്‍ഘദൂരവണ്ടികളും റദ്ദാക്കിയവയില്‍പ്പെടും.

ദിവ‑രത്‌നഗിരി, ദിവ‑സാവന്ത്വാഡി പാസഞ്ചര്‍ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ പാതയിലൂടെ ഓടുന്ന പല വണ്ടികളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ വണ്ടികള്‍ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക. ഹൈദരാബാദ്-സി.എസ്.ടി. എക്‌സ്പ്രസ്(17032) ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ പുണെയില്‍ യാത്ര അവസാനിപ്പിക്കും. ഈ വണ്ടി തൊട്ടടുത്തദിവസം യാത്ര പുറപ്പെടുന്നതും പുണെയില്‍നിന്നാവും.

ഗതാഗതതടസ്സം നേരിടുന്ന സമയത്ത് സി.എസ്.ടി., ദാദര്‍, എല്‍.ടി.ടി. സ്റ്റേഷനുകളില്‍നിന്നും കല്യാണ്‍ ഭാഗത്തേക്ക് ഓടുന്ന ദീര്‍ഘദൂര വണ്ടികള്‍ ലോക്കല്‍ ട്രെയിനിന്റെ പാളത്തിലൂടെയായിരിക്കും സഞ്ചരിക്കുക. അതിനാല്‍ താനെയില്‍ ഈ വണ്ടികള്‍ക്ക് തത്കാലം സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. ഇവിടെനിന്നും കയറേണ്ട യാത്രക്കാര്‍ ദാദറിലോ കല്യാണിലോ എത്തി വണ്ടിയില്‍ കയറേണ്ടതാണെന്നും റെയില്‍വേ അറിയിച്ചു.

കൊങ്കണ്‍ പാതയിലൂടെ പോകേണ്ടവര്‍ പനവേലില്‍ എത്തേണ്ടതാണ്. ദിവ‑വസായ് റോഡ്-പനവേല്‍ മെമു സര്‍വീസും റദ്ദാക്കിയ വണ്ടികളുടെ പട്ടികയില്‍ ഉള്‍പ്പെടും.

റദ്ദാക്കിയ തീവണ്ടികളില്‍ ചിലത്
എല്‍.ടി.ടി.-കൊച്ചുവേളി(22113)-ഫെബ്രുവരി അഞ്ച്.
കൊച്ചുവേളി-എല്‍.ടി.ടി.(22114)- ഫെബ്രുവരി ഏഴ്
എറണാകുളം-എല്‍.ടി.ടി. തുരന്തോ(12224)- ഫെബ്രുവരി ആറ്
എല്‍.ടി.ടി.-എറണാകുളം തുരന്തോ(12223)-ഫെബ്രുവരി അഞ്ച്, എട്ട്
സി.എസ്.ടി.-മംഗളൂരു(12133)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്
മംഗളൂരു-സി.എസ്.ടി.(12134)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്
പനവേലില്‍ യാത്ര അവസാനിപ്പിക്കുന്നവ
കൊച്ചുവേളി-എല്‍.ടി.ടി. ഗരീബ്രഥ് (12202)- ഫെബ്രുവരി ആറ്
തിരുവനന്തപുരം-എല്‍.ടി.ടി. നേത്രാവതി(16346)-ഫെബ്രുവരി മൂന്ന്, നാല്, അഞ്ച്, ആറ്
മംഗളൂരു-എല്‍.ടി.ടി.(12620)- ഫെബ്രുവരി നാല്, അഞ്ച്, ആറ്
പനവേലില്‍നിന്ന് പുറപ്പെടുന്നവ
എല്‍.ടി.ടി.-കൊച്ചുവേളി ഗരീബ്രഥ്(12201)- ഫെബ്രുവരി ഏഴ്
എല്‍.ടി.ടി.-തിരുവനന്തപുരം നേത്രാവതി(16345)-ഫെബ്രുവരി അഞ്ച്, ആറ്, ഏഴ്, എട്ട്
എല്‍.ടി.ടി.-മംഗളൂരു(12619)- ഫെബ്രുവരി നാല്, അഞ്ച്, ആറ്

Eng­lish Sumam­ry: 72-hour train dis­rup­tion from Sat­ur­day; More than 50 trains were canceled

You may also­like thsi video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.