31 December 2025, Wednesday

റിപ്പബ്ലിക് ദിനത്തിൽ ഗോവ രാജ്ഭവനിൽ ജിതേഷ്ജിയുടെ ദേശീയോദ്ഗ്രഥന വരയരങ്ങ്

Janayugom Webdesk
തിരുവനന്തപുരം
January 23, 2023 9:32 pm

രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഗോവ രാജ്ഭവനിൽ ജനുവരി 26 വൈകുന്നേരം 5 മണിക്ക് അതിവേഗചിത്രകാരൻ ജിതേഷ്ജി “ദേശീയോദ്ഗ്രഥന വരയരങ്ങ് ” ഇൻഫോടൈൻമെന്റ് സ്റ്റേജ് ഷോ അവതരിപ്പിക്കും. മംഗൾ പാണ്ഡേ, സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, ജവഹർ ലാൽ നെഹ്‌റു, ഭഗത് സിങ്, നേതാജി സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭായി പട്ടേൽ, എ പി ജെ അബ്ദുൾ കലാം തുടങ്ങി പി എം നരേന്ദ്രമോഡി, വരെയുള്ള 74 മഹാൻമാരായ ഇന്ത്യക്കാരെ അരമണിക്കൂറിനുള്ളിൽ അതിദ്രുത രേഖാചിത്രങ്ങളാക്കിയും ഇംഗ്ലീഷ് സചിത്രഭാഷണരൂപത്തിൽ അവതരിപ്പിച്ചും ജിതേഷ്ജി 74 ആം റിപ്പബ്ലിക് ദിനത്തെ വരവന്ദനമൊരുക്കി വർണ്ണാഭമാക്കും. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗ ചിത്ര കാരൻ ജിതേഷ്ജി ഗോവ രാജ്ഭവനിൽ വരവേഗവിസ്മയമൊരുക്കാൻ എത്തുന്നത്.

ചിത്രകലയുടെ രംഗാവിഷ്കാരമായ വരയരങ്ങ് തനതുകലാരൂപത്തിന്റെ ആവിഷ്കർത്താവ് എന്ന നിലയിൽ ലോകശ്രദ്ധ നേടിയ അതിവേഗ പെർഫോമിംഗ്‌ രേഖാചിത്രകാരനാണ് ജിതേഷ്ജി. 2008 ൽ വെറും 5 മിനിറ്റിനുള്ളിൽ 50 ലോകപ്രശസ്തവ്യക്തികളെ ഇരുകൈകളും ഒരേപോലെ ഉപയോഗിച്ച് വരച്ച് വരവേഗവിസ്മയം സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത്

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.