8 January 2026, Thursday

Related news

December 28, 2025
December 17, 2025
December 12, 2025
November 28, 2025
October 30, 2025
October 26, 2025
October 26, 2025
August 18, 2025
April 19, 2025
April 13, 2025

മ്യാന്‍മറില്‍ 75-ാം സ്വാതന്ത്ര്യദിനാഘോഷം; 7012 തടവുകാര്‍ക്ക് മോചനം

Janayugom Webdesk
നെയ്പിഡോ
January 4, 2023 9:39 pm

75ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് 7012 തടവുകാരെ മോചിപ്പിക്കുമെന്ന് മ്യാന്‍മറിലെ പട്ടാള ഭരണകൂടം. 2021 ഫെബ്രുവരി ഒന്നിന് ഓങ് സാന്‍ സൂചിയുടെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി പട്ടാളം ഭരണം പിടിച്ചെടുത്തശേഷം നിരവധിപ്പേരെയാണ് തടവിലാക്കിയത്. രാജ്യദ്രോഹമടക്കമുള്ള കുറ്റം ചാര്‍ത്തി ജയില്‍ ശിക്ഷ വിധിക്കപ്പെട്ട സൂചിയടക്കമുള്ള രാഷ്ട്രീയത്തടവുകാരുടെ മോചനത്തില്‍ സെെന്യം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

അയല്‍രാജ്യങ്ങളായ ചെെനയും ഇന്ത്യയും തായ്‌ലാന്റും ലാവോസും ബംഗ്ലാദേശും തങ്ങളോട് നല്ല സഹകരണമാണെന്നും ഇതിന് നന്ദി പറയുന്നതായി ജനറല്‍ മിന്‍ ഓങ് ഹ്ലിംഗ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. സുചിയുടെ മോചനം കോടതി വിചാരണയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് സെെനിക വ‍ൃത്തങ്ങള്‍ പറയുന്നു. ആയുധക്കടത്ത്, മയക്കുമരുന്ന്, അഴിമതി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലുള്‍പ്പെട്ടവര്‍ക്ക് മോചനം സാധ്യമാകില്ലെന്നും സെെന്യം വ്യക്തമാക്കി.

Eng­lish Summary;75th Inde­pen­dence Day Cel­e­bra­tion; Myan­mar announced the release of 7012 prisoners
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.