കൊച്ചിയില്‍ 773 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കൊച്ചി നഗരസഭാ പരിധിയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും (വേസ്റ്റ് മാനേജ്മെന്റ് ) കൊച്ചി നഗരസഭയുടെ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിൽ ചമ്പക്കര പാലത്തിനു സമീപമുള്ള എം പാക് സ്റ്റേഷനറി ആന്റ് പ്രൊവിഷൻ സ്റ്റോറിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ ഗ്ലാസുകൾ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേറ്റുകൾ എന്നിവ പിടിച്ചെടുത്തത്. കൊച്ചി നഗരസഭ സ്ഥാപനത്തിന് 15000 രൂപ പിഴ ചുമത്തി.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ എസ്. ജയകൃഷ്ണൻ, ടീം അംഗങ്ങളായ എം. ഡി. ദേവരാജൻ, സി. കെ. മോഹനൻ കൊച്ചി നഗരസഭ വൈറ്റില സർക്കിൾ ആരോഗ്യ വിഭാഗം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ വി. എം. സീന, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. ജി. ജിജി, ടി. ആർ. അഞ്ജു, പി. ആർ. അനൂപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും കൊച്ചി, കളമശ്ശേരി, തൃക്കാക്കര നഗരസഭ പരിധിയിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
english summary; 773 kg of banned plastic products seized in Kochi
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.