ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനിയുടെ 8.26 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വിദേശനാണ്യ നിയമ ലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ബംഗളൂരുവിലെ കമ്പനി ചൈനീസ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതാണെന്നും സാമ്പത്തിക തീരുമാനങ്ങൾ ഉൾപ്പെടെ കമ്പനിയുടെ എല്ലാ കാര്യങ്ങളും ചൈനയിൽ നിന്നുള്ള വ്യക്തികളാണ് എടുക്കുന്നതെന്നും ഇഡി കണ്ടെത്തി. “ഒഡാക്ലാസ്” എന്ന ബ്രാൻഡിൽ കമ്പനി ഓൺലൈൻ വിദ്യാഭ്യാസം നൽകിയിരുന്നു. ചൈനീസ് ഡയറക്ടർ ലിയു കാന്റെ നിർദേശപ്രകാരം കമ്പനി ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും പരസ്യത്തിന്റെയും വിപണന ചെലവുകളുടെയും പേരിൽ 82.72 കോടി രൂപ തട്ടിയെടുത്തതായി ഏജൻസി ആരോപിച്ചു. കാന്റെ നിർദേശപ്രകാരം മാത്രമാണ് പണം നൽകിയതെന്ന് കമ്പനിയുടെ ഡയറക്ടറും അക്കൗണ്ട്‌സ് മാനേജരും സമ്മതിച്ചു. കമ്പനിക്ക് സേവനം ലഭിച്ചതിന്റെയും പ്രസ്തുത ചെലവുകൾക്കായി പ്രസിദ്ധീകരിച്ച പരസ്യങ്ങളുടെ തെളിവുകളും ഹാജരാക്കിയിട്ടില്ല. ഗൂഗിൾ, ഫേസ്ബുക്ക് എന്നിവയിലൂടെയാണ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതെന്ന് ചൈനീസ് ഡയറക്ടർ പറഞ്ഞതായി കമ്പനിയുടെ ഇന്ത്യൻ ഡയറക്ടർ വേദാന്ത ഹമിർവാസിയ പറഞ്ഞു.
english summary; 8.26 crore ED of the Chinese company was confiscated
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.