18 May 2024, Saturday

Related news

May 18, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 9, 2024
May 9, 2024
May 8, 2024
May 6, 2024

താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി എട്ട് മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Janayugom Webdesk
മലപ്പുറം
May 7, 2023 9:58 pm

മലപ്പുറത്ത് പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചില്‍ വിനോദയാത്രാ ബോട്ട് മുങ്ങി എട്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍. താനൂർ തൂവൽത്തീരത്താണ് അപകടമുണ്ടായത്. മരിച്ചവരില്‍ നാല് കുട്ടികള്‍. ആറ് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബോട്ട് തലകീഴായി മറിഞ്ഞ് പൂർണമായും മുങ്ങി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വെളിച്ചക്കുറവ് കാരണം രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ബോട്ട് കരയ്ക്കടുപ്പിച്ചതായാണ് വിവരം. ബോട്ടില്‍ അറുപതോളം പേരുണ്ടായിരുന്നുവെന്ന് പരപ്പനങ്ങാടി നഗരസഭ കൗൺസിലർ കാർത്തികേയൻ പറഞ്ഞു. 

താനൂർ ബോട്ടപകടം; ഏകോപിതമായുള്ള അടിയന്തിര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry; 8 dead boat cap­sizes in Tanur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.