18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 15, 2024
December 12, 2024
December 3, 2024
December 3, 2024
November 26, 2024
November 19, 2024
November 15, 2024
November 10, 2024
November 9, 2024

കാര്‍ ട്രക്കിലിടിച്ച് തീപിടിച്ച് കുട്ടി ഉള്‍പ്പെടെ എട്ടുപേര്‍ വെന്തുമരിച്ചു

Janayugom Webdesk
ലഖ്നൗ
December 10, 2023 12:35 pm

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കാര്‍ ട്രക്കിലിടിച്ച് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു. ബറേലി-നൈനിറ്റാള്‍ ദേശീയപാതയിലാണ് അപകടം. അപകടത്തിന് പിന്നാലെ കാറിന്‍റെ ഡോറുകള്‍ ജാമായി. ഇതാണ് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതിന് കാരണമായി പൊലീസ് വ്യക്തമാക്കുന്നത്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. കാറിന്‍റെ ടയര്‍ പൊട്ടി ഉത്തരാഖണ്ഡ് ദിശയിലെ പാതയിലേക്ക് കയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഭോജിപ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം. മരിച്ചവരില്‍ ഒരുകുട്ടിയും ഉള്‍പ്പെടുന്നു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Eng­lish Sum­ma­ry: 8, includ­ing child, killed after car col­lides with truck, catch­es fire
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.