യു പി മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ സമൂഹ മാധ്യമ നയം വിവാദമാകുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സമൂഹ മാധ്യമങ്ങളില്‍ പുകഴ്ത്തിയാല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് മാസം എട്ടു ലക്ഷം രൂപവരെ നേടാം. സർക്കാരിനെ വിമർശിച്ചാൽ നിയമനടപടിയും സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട നയം മന്ത്രിസഭ യോഗം അംഗീകരിച്ചു. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, എക്‌സ് പ്ലാറ്റ്‌ഫോം, ഫേസ്ബുക്ക് തുടങ്ങിയിടങ്ങളില്‍ ഫോളോവേഴ്‌സിന് അനുസരിച്ചായിരിക്കും പണം നല്‍കുക. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിശദീകരണം.
കണ്ടന്റ് ക്രിയേറ്റര്‍മാരുടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും പരസ്യം നല്‍കുക. എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് പ്രതിമാസത്തില്‍ അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ ആയിരിക്കും പണം അനുവദിക്കുക. യൂട്യൂബ് അക്കൗണ്ടുകള്‍ക്ക് 8 ലക്ഷം, 7 ലക്ഷം, 6 ലക്ഷം, 4 ലക്ഷം എന്നിങ്ങനെ മാസത്തില്‍ നൽകും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം. ഭരണകക്ഷിയായ ബിജെപി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭൂരിഭാഗവും സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ വരുതിയിലാക്കിയിരുന്നു. എന്നാൽ ചില സ്വതന്ത്ര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വ്യക്തികളിൽ നിന്നും വിമർശനം ഉണ്ടായതുകൊണ്ടാണ് സർക്കർ പുതിയ നയത്തിന് രൂപം നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.