തൃശൂർ എരുമപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തിൽ കടത്തിയ 80 കിലോ കഞ്ചാവാണ് പിടികൂടിയത്. കുണ്ടൂർ ചുങ്കം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം അർധരാത്രിയോടെയാണ് സംഭവം. 42 പൊതികളിലായാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഒഡീഷയിൽ നിന്നും തമിഴ്‌നാട്ടിൽ എത്തിച്ച ശേഷം ചരക്ക് വാഹനങ്ങളിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുകയായിരുന്നു. മൂന്ന് തമിഴ്‌നാട് സ്വദേശികളെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ധർമ്മപുരി സ്വദേശികളായ പൂവരശ്, ദിവിത്ത്, മണി എന്നിവരാണ് പിടിയിലായത്. രണ്ടുപേർ ഓടിരക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.