
പൗരത്വം വില്പനയ്ക്ക് വച്ച് ബിജെപി ക്യാമ്പുകള്‍. പൗരത്വ ഭേദഗതി നിയമ ക്യാമ്പുകള്‍ എന്ന പേരിലാണ് ബിജെപി പൗരത്വം ഉറപ്പാക്കി ക്യാമ്പുകള്‍ നടത്തുന്നത്. അപേക്ഷാ ഫോം വാങ്ങാന്‍ 800 രൂപയും ഫോം പൂരിപ്പിക്കാനുള്ള സഹായം തേടിയാല്‍ 20 രൂപ അധികവും നല്‍കണം. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസിലാണ് പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ബിജെപിയുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പുകളിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കില്ലെന്ന ഉറപ്പും സംഘാടകര്‍ അപേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്.
കഴിഞ്ഞ രണ്ട് മാസമായി, ഇന്ത്യ‑ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള താക്കൂർനഗറിലെ മതുവ മഹാസംഘ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. കേന്ദ്രമന്ത്രി ശാന്തനു താക്കൂർ, സഹോദരൻ സുബ്രത എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾ ‘മതുവ തിരിച്ചറിയൽ കാർഡുകൾ’, ‘ഹിന്ദു തിരിച്ചറിയൽ കാർഡുകൾ’ എന്നിവ വിതരണം ചെയ്യുന്നതിനായി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഹരിംഘട്ടയിൽ നിന്നുള്ള ബിജെപി എംഎൽഎ ആഷിം സർക്കാരും നാദിയയിൽ സമാനമായ ക്യാമ്പ് നടത്തുന്നുണ്ട്.
പതിറ്റാണ്ടുകൾക്ക് മുമ്പ് ബംഗ്ലാദേശിൽ നിന്ന് കുടിയേറിയതും വളരെ കാലമായി പൗരത്വ പ്രതിസന്ധി നേരിടുന്നവരുമായ ദളിത് ഹിന്ദുക്കളുടെ വലിയൊരു വിഭാഗമായ മതുവ സമുദായത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് സിഎഎ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം എഴുന്നൂറിലധികം സിഎഎ സഹായ ക്യാമ്പുകൾ സ്ഥാപിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. മതുവ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന താക്കൂർനഗർ, ഗൈഘട്ട, ഹബ്ര, പാൽപാറ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവയില്‍ ഭൂരിഭാഗവും ആസൂത്രണം ചെയ്തിരിക്കുന്നത്. നൂറിലധികം സിഎഎ സഹായ ക്യാമ്പുകളാണ് ബിജെപി നേരിട്ട് നടത്തുന്നത്. സമാന ചിന്താഗതിക്കാരായ സംഘടനകളും ഇത്തരം ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം അഞ്ഞൂറോളം പേര്‍ സിഎഎ ക്യാമ്പുകളിലെത്തുന്നുണ്ടെന്ന് ബിജെപി ബംഗാൾ സംസ്ഥാന കമ്മിറ്റി വക്താവ് ദേബ്ജിത് സർക്കാർ പറഞ്ഞു.
ഹിന്ദു കാര്‍ഡ് നല്‍കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകളിലാണ് സിഎഎ ഫോം സമര്‍പ്പണം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുന്നവരെ സഹായിക്കാനായി പരിശീലനം നേടിയ യുവ ബിജെപി അംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. സ്വയം സമര്‍പ്പിക്കുന്ന അപേക്ഷകളും മറ്റ് ക്യാമ്പുകളുടെ സഹായം തേടിയവരുടെയും സിഎഎ നിരസിക്കുന്നുണ്ടെന്നും താക്കൂര്‍നഗറിലെ ഒരു ക്യാമ്പ് ജീവനക്കാരന്‍ പറഞ്ഞതായി ദ വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസത്തിൽ താഴെ മാത്രം ശേഷിക്കെ ബിജെപി അടിത്തറ പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണ്. സാമ്പത്തികനേട്ടമുണ്ടാക്കുകയെന്നതിലുപരി എസ്‌ഐആർ പ്രക്രിയയെ ചുറ്റിപ്പറ്റിയുള്ള ഉത്കണ്ഠയെ ബിജെപി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. മതുവ സമുദായത്തെ ബിജെപിയിലേക്ക് തിരികെ കൊണ്ടുവരികയും സമീപകാല തെരഞ്ഞെടുപ്പുകളിൽ നഷ്ടപ്പെട്ട രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കുകയും ചെയ്യുക എന്നതും ലക്ഷ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.