
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ‘കാന്താര ചാപ്റ്റർ 1′ ഈ വർഷം രാജ്യത്തെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ സിനിമയായി വിജയകുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 818 കോടിയാണ് നേടിയത്. ഇതോടെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷനാണ് കന്നഡ ചലച്ചിത്ര മേഖല സ്വന്തമാക്കിയിരിക്കുന്നത്.വിക്കി കൗശലിന്റെ ബോളിവുഡ് ചിത്രമായ ‘ഛാവ’യെ മറികടന്നാണ് ‘കാന്താര ചാപ്റ്റർ 1’ വേൾഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തിയത്.
ഈ വർഷം ഇനി വലിയ ബ്രമാണ്ഡ ചിത്രങ്ങളൊന്നും റിലീസിനില്ലാത്തതിനാൽ കാന്താര ഒന്നാം സ്ഥാനത്ത് തുടരുമെന്നാണ് സിനിമാ ലോകം കണക്കാക്കുന്നത്. ബോളിവുഡിൽ ഈ വർഷം ഗംഭീര വിജയം നേടിയ ‘ഛാവ’യെ വെറും മൂന്നാഴ്ചകൊണ്ടാണ് ചിത്രം മറികടന്നത്. 2022‑ലെ ബ്ലോക്ക് ബസ്റ്റർ ചിത്രം ‘കാന്താര’യുടെ തുടർച്ചയായ ഈ ചിത്രത്തിൽ ഋഷഭ് ഷെട്ടിക്ക് പുറമെ രുഗ്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കെ ജി എഫ് ചാപ്റ്റർ 2ന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രം കൂടിയാണിത്. ഈ വർഷത്തെ ആദ്യ 1000 കോടി ചിത്രമായി ‘കാന്താര ചാപ്റ്റർ 1’ മാറുമോ എന്ന ആകാംഷയിലാണ് സിനിമാ ലോകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.