സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തകർന്ന് തരിപ്പണമായ അമേരിക്കൻ ബാങ്ക് സിലിക്കൻ വാലിയിൽ ഇൻഡ്യൻ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് 8200 കോടി രൂപയോളം നിക്ഷേപം ഉള്ളതായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രതികൂല സാഹചര്യത്തിൽ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് വായ്പ നൽകാൻ തയ്യറാവണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്ക് തകർച്ചയായി സിലിക്കൺ വാലി ബാങ്ക് ഈ മാസം 10 തീയതിയാണ് അടച്ചുപൂട്ടിയത്. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികൾ ഏങ്ങന്നെ അതിജീവിക്കുമെന്ന് പരിശോധിച്ച് വരുകയാണെന്നും രാജ്യാന്തര ബാങ്കിങ് സംവിധാനം വഴി പരിഹാരം കാണാൻ പരിശ്രമം നടത്തുയാണെന്നും രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ വ്യക്തമാക്കി.
English Summary;8200 crore investment in Silicon Valley Bank for Indian startups: Union Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.