30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 25, 2025
March 25, 2025
March 16, 2025
March 14, 2025
March 10, 2025
March 3, 2025
February 28, 2025
February 26, 2025
February 26, 2025

അയൽ വീട്ടിൽ നിന്ന് 9.5 പവൻ സ്വർണം കവർന്നു; അമ്മയും മകനും അറസ്റ്റിൽ

Janayugom Webdesk
ഇടുക്കി
February 15, 2025 12:50 pm

അയൽ വീട്ടിൽ നിന്ന് സ്വർണം കവർന്ന അമ്മയും മകനും അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ മുരുകേശ്വരി രമേശ് , മകന്‍ ശരണ്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വീട്ടുകാർ പുറത്ത് പോയ സമയത്തായിരുന്നു മോഷണം. ഇവ‍ർ 9.5 പവന്‍ സ്വര്‍ണം മോഷ്ടിക്കുകയും പിന്നീട് നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച് നാല് ലക്ഷം രൂപ കൈക്കലാക്കിയതായും പൊലീസ് കണ്ടെത്തി. ഇടുക്കിയില്‍ വിവിധ സ്ഥലങ്ങളിലായി ഇവർ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആശുപത്രി ആവശ്യത്തിനായി അയൽ വീട്ടുകാർ ജനുവരി 23‑നാണ് വീട്ടിൽ നിന്ന് പോയത്. ഫെബ്രുവരി രണ്ടിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തുവരുന്നത്. പിന്നാലെ കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
വീട്ടുകാര്‍ പുറത്തുപോവുമ്പോള്‍ താക്കോല്‍ ഒളിപ്പിച്ചു വെക്കുന്ന സ്ഥലം മനസിലാക്കിയ പ്രതികള്‍ സ്വര്‍ണം കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.