
ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 % കൂടുതൽ. നവംബർ 30 വരെയുള്ള കണക്കാണിത്.
വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വില്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 % വർധന. അപ്പം വില്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ ഇതേ സമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത് 26 കോടിയായി; 18.18 % വർധന.
ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്. തിരക്കിന് നേരിയ കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കു ചെയ്തവരിൽ 15 % പേർ എത്താത്തതും സ്പോട്ട് ബുക്കിങ് 5000 മാത്രമായി കുറച്ചതും കാരണമാണ് കഴിഞ്ഞ മൂന്ന് ദിവസമായി ദർശനത്തിനു തിരക്കില്‍ നേരിയ കുറവ് ഉണ്ടായത്. മൂന്നു ദിവസമായി ശരാശിരി 60, 000 ഭക്തരാണ് മല ചവിട്ടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂവിൽ വലിയ തിരക്കും അനുഭവിക്കുന്നില്ല. പമ്പയിൽ നിന്നു മലകയറി വരുന്നവർ കാത്തുനില്പില്ലാതെ പടി കയറി ദർശനം നടത്തി മടങ്ങുന്നത്. 12,47954 തീര്‍ത്ഥാടകരാണ് നവംബർ 30 വരെയുളള കണക്കനുസരിച്ച് മല ചവിട്ടിയത്. തിരക്ക് കുറവായതിനാൽ സുഖദര്‍ശനം ലഭിച്ചതിന്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.
ഡിസംബർ 27 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. അതിനാൽ മണ്ഡല കാലം കഴിയും വരെ ആർക്കും പുതിയതായി ബുക്കു ചെയ്യാൻ കഴിയുന്നില്ല. ഒരോ ദിവസത്തെയും തിരക്ക് നോക്കി സ്പോട്ട് ബുക്കിങ് നൽകാനാണ് ഹൈക്കോടതി നിർദേശം. നിലയ്ക്കൽ മാത്രമാണ് സ്പോട്ട് ബുക്കിങ് കൗണ്ടർ. രാത്രി 12 ന് സ്പോട്ട് ബുക്കിങ് തുടങ്ങും. ഒരു മണിക്കൂറിനുള്ളിൽ എല്ലാം തീരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.