17 January 2026, Saturday

Related news

January 14, 2026
January 9, 2026
December 27, 2025
December 19, 2025
December 18, 2025
December 18, 2025
December 16, 2025
December 10, 2025
December 2, 2025
December 2, 2025

ജനാധിപത്യത്തിന് മരണമണി :  79 എംപിമാരെ പുറത്താക്കി, 92 പേര്‍ നടപ്പ് സെഷനില്‍ 

Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2023 9:10 pm
പാര്‍ലമെന്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഇരുസഭകളിലും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട 79 പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് പുറത്താക്കി. ഇതേ വിഷയം കഴിഞ്ഞ ദിവസം സഭയില്‍ ഉന്നയിച്ച 14 പ്രതിപക്ഷ എംപിമാരെ പുറത്താക്കിയതിന് തൊട്ടുപിന്നെലെയാണ് സ്പീക്കറുടെ അസാധാരണ നടപടി . പാര്‍ലമെന്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച് മൗനം പാലിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷയുടെ നിലപാടും, പാര്‍ലമെന്റിന് പുറത്ത് സുരക്ഷാ വീഴ്ച സംബന്ധിച്ച് അഭിപ്രായ പ്രകടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടും ചോദ്യം ചെയ്ത എംപിമാരെയാണ് ജനാധിപത്യത്തിന്റെ ഈറ്റില്ലമായ പാര്‍ലമെന്റില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
ലോക് സഭയില്‍ വിഷയം ഉന്നയിച്ച 30 പ്രതിപക്ഷ എംപിമാരെ ഇനിയുള്ള സെഷനില്‍ നിന്നും , മൂന്നുപേരെ പ്രിവില്ലേജ് കമ്മിറ്റി റിപ്പോര്‍ട്ട് വരും വരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. രാജ്യസഭയില്‍ നിന്ന് 35 പേരെ ഇനിയുള്ള സമ്മേളന കാലയളവില്‍ നിന്നും 11 പേരെ പ്രിവില്ലേജ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്ന ദിവസം വരെയുമാണ് സ്പീക്കര്‍ ഓം ബിര്‍ള സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ലോക് സഭയിലെ പ്രതിപക്ഷ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അടക്കമുള്ള എംപിമാരെയാണ് മോഡി സര്‍ക്കാര്‍ രാജ്യം കാതോര്‍ക്കുന്ന വിഷയത്തില്‍ ചോദ്യം ചോദിച്ചതിന് പുറത്താക്കിയത്. വിവാദ വിഷയങ്ങളില്‍ മൗനം പാലിക്കുന്ന മോഡി സര്‍ക്കാരിന്റെ മറ്റൊരു മുഖമാണ് പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയിലും ദൃശ്യമായത്. നേരത്തെ മണിപ്പൂര്‍ കലാപം വിഷയം സഭയില്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോഴും മോഡി ദീര്‍ഘനാള്‍ മൗനം പാലിച്ചിരുന്നു. സമാന സഹാചര്യമാണ് പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനം.
കോടിക്കണക്കിന് പൗരന്‍മാര്‍ അറിയേണ്ട വിഷയത്തില്‍ സഭയില്‍ മൗനം പാലിക്കുന്ന ആഭ്യന്തര മന്ത്രി ഇതുവരെ സഭയില്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച് വായ തുറന്നിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി മോഡി ബിജെപി അനുകൂല മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച് ഒഴുക്കന്‍ മട്ടിലുള്ള അഭിപ്രായപ്രകടനമാണ് നടത്തിയത്. പാര്‍ലമെന്റിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രതിപക്ഷ ധ്വംസനമാണ് മോഡിയും കൂട്ടരും നടത്തുന്നത്.
മൃഗീയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി മുന്നോട് പോകാനുള്ള മോഡിയുടെയും കൂട്ടരുടെയും ശ്രമം ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴക്കുന്നതെന്ന് രാഷ്ട്രീയ നീരിക്ഷകരും മാധ്യമപ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. ബിജെപി ഭരണത്തില്‍ രാജ്യം കടുത്ത ജനാധിപത്യ ധ്വംസനം അഭിമുഖികരിക്കേണ്ട നാളുകളാണ് മുന്നിലുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Eng­lish Sum­ma­ry: 92 Oppo­si­tion MPs suspended
You may also like this video
Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.